MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Automobile
  • Four Wheels
  • ഹ്യുണ്ടായി കാറുകൾക്ക് വമ്പൻ ഓഫറുകൾ!

ഹ്യുണ്ടായി കാറുകൾക്ക് വമ്പൻ ഓഫറുകൾ!

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഈ മാസം തങ്ങളുടെ മിക്ക മോഡലുകളിലും 95,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വെർണ, അൽക്കാസർ, ക്രെറ്റ, ഗ്രാൻഡ് ഐ10 നിയോസ് തുടങ്ങിയ മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ട്, നവരാത്രി ബോണസ്, സ്ക്രാപ്പേജ് ബോണസ് എന്നിവ ഉൾപ്പെടെയുള്ള ഓഫറുകൾ

3 Min read
Author : Prashobh Prasannan
Published : Mar 03 2026, 09:31 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
ഹ്യുണ്ടായി ഓഫറുകൾ
Image Credit : Getty

ഹ്യുണ്ടായി ഓഫറുകൾ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഈ മാസം തങ്ങളുടെ മിക്ക മോഡലുകളിലും 5,000 രൂപ മുതൽ 95,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ക്രെറ്റ എൻ ലൈൻ, അയോണിക് 5 മോഡലുകൾക്ക് ഈ ഓഫർ ബാധകമല്ല. മോഡലിനെ ആശ്രയിച്ച് ക്യാഷ് ഡിസ്കൗണ്ട്, നവരാത്രി ബുക്കിംഗ് ആനുകൂല്യം, സ്ക്രാപ്പേജ്/അപ്‌ഗ്രേഡ് ബോണസ്, ‘പ്രൈഡ് ഓഫ് ഇന്ത്യ’ ഓഫർ എന്നിവ ഉൾപ്പെടുന്ന പാക്കേജുകളാണ് നൽകുന്നത്.

211
ഹ്യൂണ്ടായി വെർണ 95,000 രൂപ വരെ
Image Credit : our own

ഹ്യൂണ്ടായി വെർണ 95,000 രൂപ വരെ

ഹ്യുണ്ടായി വെർണയ്ക്ക് നിലവിൽ 95,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിൽ 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ നവരാത്രി ബുക്കിംഗ് ബോണസ്, 35,000 രൂപ സ്ക്രാപ്പേജ് ബോണസ്, കൂടാതെ ‘പ്രൈഡ് ഓഫ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 10,000 രൂപ അധിക ആനുകൂല്യം ഉൾപ്പെടുന്നു. ഹോണ്ട സിറ്റി, സ്‍കോഡ സ്ലാവിയ, ഫോക്സ്‍വാഗൺ വിർടസ് എന്നിവയ്ക്ക് എതിരാളിയായ ഈ സെഡാൻ മോഡലിന്റെ വില 10.80 ലക്ഷം രൂപ മുതൽ 17.13 ലക്ഷം രൂപ വരെയാണ്.

Related Articles

Related image1
പുതിയ ഹ്യുണ്ടായി ബയോൺ: ഫ്രോങ്ക്സിൻ്റെ എതിരാളി?
Related image2
മുഖം മിനുക്കാൻ ഹ്യുണ്ടായി എക്സ്റ്റർ; എന്തെല്ലാം മാറും?
311
ഹ്യൂണ്ടായി അൽക്കാസർ 70,000 രൂപ വരെ
Image Credit : Google

ഹ്യൂണ്ടായി അൽക്കാസർ 70,000 രൂപ വരെ

ഹ്യൂണ്ടായി ആൽക്കാസറിന് മാർച്ചിൽ 70,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ നവരാത്രി ബുക്കിംഗ് ബോണസ്, 30,000 രൂപ സ്ക്രാപ്പേജ് ബോണസ് എന്നിവയാണ് ഓഫറുകൾ. വില 14.50 ലക്ഷം മുതൽ 21.21 ലക്ഷം രൂപ വരെയാണ്.

411
ഹ്യൂണ്ടായി ക്രെറ്റ ഇലക്ട്രിക് 55,000 രൂപ വരെ
Image Credit : Hyundai website

ഹ്യൂണ്ടായി ക്രെറ്റ ഇലക്ട്രിക് 55,000 രൂപ വരെ

ഹ്യൂണ്ടായി ക്രെറ്റ ഇലക്ട്രിക് വാങ്ങാൻ ആലോചിക്കുന്നവർക്ക് 55,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ നവരാത്രി ബുക്കിംഗ് ബോണസ്, 30,000 രൂപ അപ്‌ഗ്രേഡ് ബോണസ് എന്നിവ ഉൾപ്പെടുന്നു. വില 18.02 ലക്ഷം മുതൽ 24.70 ലക്ഷം രൂപ വരെയാണ്.

511
ഹ്യൂണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 53,000 രൂപ വരെ
Image Credit : HYUNDAI

ഹ്യൂണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 53,000 രൂപ വരെ

ഹ്യൂണ്ടായി ഗ്രാൻഡ് ഐ10 നിയോസിന് 53,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ നവരാത്രി ബോണസ്, 20,000 രൂപ സ്ക്രാപ്പേജ് ബോണസ്, 3,000 രൂപ ‘പ്രൈഡ് ഓഫ് ഇന്ത്യ’ ആനുകൂല്യം എന്നിവ ഉൾപ്പെടുന്നു. വില 5.55 ലക്ഷം മുതൽ 7.92 ലക്ഷം രൂപ വരെയാണ്.

611
ഹ്യൂണ്ടായി ഐ20, ഐ20 എൻ ലൈൻ 48,000 രൂപ വരെ
Image Credit : stockPhoto

ഹ്യൂണ്ടായി ഐ20, ഐ20 എൻ ലൈൻ 48,000 രൂപ വരെ

ഹ്യൂണ്ടായി i20യും ഹ്യൂണ്ടായി i20 എൻ ലൈനും 48,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ നവരാത്രി ബോണസ്, 20,000 രൂപ സ്ക്രാപ്പേജ് ബോണസ്, 3,000 രൂപ ‘Pride of India’ ആനുകൂല്യം എന്നിവയാണ് ഓഫർ. സാധാരണ ഐ20 മോഡലിന്റെ വില 5.99 ലക്ഷം മുതൽ 10.57 ലക്ഷം രൂപ വരെയാണ്.

711
ഹ്യൂണ്ടായി എക്സ്റ്റർ 43,000 രൂപ വരെ
Image Credit : Google

ഹ്യൂണ്ടായി എക്സ്റ്റർ 43,000 രൂപ വരെ

ഹ്യൂണ്ടായി എക്സ്റ്ററിന് 3000 രൂപ വരെ ആനുകൂല്യം ലഭ്യമാണ്. 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ നവരാത്രി ബോണസ്, 15,000 രൂപ സ്ക്രാപ്പേജ് ബോണസ്, 3,000 രൂപ ‘പ്രൈഡ് ഓഫ് ഇന്ത്യ’ ആനുകൂല്യം ഉൾപ്പെടുന്നു. വില 5.74 ലക്ഷം മുതൽ 9.61 ലക്ഷം രൂപ വരെയാണ്.

811
ഹ്യൂണ്ടായി ക്രെറ്റ 40,000 രൂപ വരെ
Image Credit : our own

ഹ്യൂണ്ടായി ക്രെറ്റ 40,000 രൂപ വരെ

ഹ്യൂണ്ടായി ക്രെറ്റയ്ക്ക് ഈ മാസം ‘പ്രൈഡ് ഓഫ് ഇന്ത്യ’ ആനുകൂല്യം ലഭ്യമല്ല. 20,000 രൂപ നവരാത്രി ബുക്കിംഗ് ബോണസും 20,000 രൂപ സ്ക്രാപ്പേജ് ബോണസുമാണ് ലഭിക്കുന്നത്. വില 10.79 ലക്ഷം മുതൽ 20.20 ലക്ഷം രൂപ വരെയാണ്.

911
ഹ്യൂണ്ടായി ഓറ 10,000 രൂപ വരെ
Image Credit : X Twitter

ഹ്യൂണ്ടായി ഓറ 10,000 രൂപ വരെ

ഹ്യുണ്ടായി ഓറയ്ക്ക് മാർച്ചിൽ 10,000 രൂപ വരെ ആനുകൂല്യം ലഭ്യമാണ്. 5,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 5,000 രൂപ സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. വില 6 ലക്ഷം മുതൽ 8.54 ലക്ഷം രൂപ വരെയാണ്.

1011
ഹ്യൂണ്ടായി വെന്യൂ, വെന്യൂ എൻ ലൈൻ 5,000 രൂപ വരെ
Image Credit : RushLane

ഹ്യൂണ്ടായി വെന്യൂ, വെന്യൂ എൻ ലൈൻ 5,000 രൂപ വരെ

ഹ്യൂണ്ടായി വെന്യൂവും ഹ്യൂണ്ടായി വെന്യു എൻ ലൈനും ഈ മാസം 5,000 രൂപ സ്ക്രാപ്പേജ് ബോണസ് മാത്രമാണ് നൽകുന്നത്. വേന്യൂയുടെ വില 8 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ്. എൻ ലൈൻ പതിപ്പ് 10.65 ലക്ഷം മുതൽ 15.58 ലക്ഷം രൂപ വരെയാണ്.

1111
ശ്രദ്ധിക്കുക
Image Credit : hyundai website

ശ്രദ്ധിക്കുക

വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in
ഹ്യുണ്ടായ്
Car Discount
ഓട്ടോമൊബൈൽ

Latest Videos
Recommended Stories
Recommended image1
ഹോണ്ടയുടെ മാർച്ച് ഓഫറുകൾ: വൻ വിലക്കുറവ്
Recommended image2
വിപണി കീഴടക്കി കിയ; ഫെബ്രുവരിയിലെ വമ്പൻ കുതിപ്പ്
Recommended image3
നിസാൻ്റെ കുതിപ്പ്: പുതിയ താരം വിപണി കീഴടക്കുന്നുവോ?
Related Stories
Recommended image1
പുതിയ ഹ്യുണ്ടായി ബയോൺ: ഫ്രോങ്ക്സിൻ്റെ എതിരാളി?
Recommended image2
മുഖം മിനുക്കാൻ ഹ്യുണ്ടായി എക്സ്റ്റർ; എന്തെല്ലാം മാറും?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved