ടാറ്റ മോട്ടോഴ്‌സ് പുതിയ ടാറ്റ സിയറ എസ്‌യുവിയുടെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. . 2025 നവംബർ 25-ന് ലോഞ്ച് ചെയ്യുന്നതായി സ്ഥിരീകരിച്ചുകൊണ്ട് സിയറയുടെ ആദ്യ ഔദ്യോഗിക ടീസർ കമ്പനി പുറത്തിറക്കി.

ടാറ്റ മോട്ടോഴ്‌സിന്റെ സിയറ എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് തീയതി സ്ഥിരീകരിച്ചു. 2025 നവംബർ 25-ന് ലോഞ്ച് ചെയ്യുന്നതായി സ്ഥിരീകരിച്ചുകൊണ്ട് സിയറയുടെ ആദ്യ ഔദ്യോഗിക ടീസർ കമ്പനി പുറത്തിറക്കി. ഇലക്ട്രിക്, ഐസിഇ പവർട്രെയിനുകൾക്കൊപ്പം ഈ എസ്‌യുവി ലഭ്യമാകും, ആദ്യം വരുന്നത് ഐസിഇ മോഡലാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കും. ഇതിന്റെ എക്‌സ്-ഷോറൂം വില 11 ലക്ഷം മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിയറയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഡാഷ്‌ബോർഡിലെ മൂന്ന് കണക്റ്റഡ് ഡിസ്‌പ്ലേകളാണ്. ഈ സജ്ജീകരണത്തിൽ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റിനായി ഒരു സെൻട്രൽ ടച്ച്‌സ്‌ക്രീൻ, സഹയാത്രികർക്കുള്ള മൂന്നാമത്തെ ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നു. മഹീന്ദ്ര XEV 9e-യിൽ മുമ്പ് കണ്ടതുപോലെ, ഈ ഫ്യൂച്ചറിസ്റ്റിക് ലേഔട്ട് ക്യാബിന് ഒരു ഹൈടെക്, ആഡംബര എസ്‌യുവി പോലുള്ള രൂപം നൽകുന്നു. സ്‌ക്രീനുകൾ വലുതും ഒറ്റ ഗ്ലാസ് ഹൗസിംഗിൽ സംയോജിപ്പിച്ചിരിക്കുന്നതുമാണ്. ഇത് അതിന് വൃത്തിയുള്ള രൂപം നൽകുന്നു.

ടച്ച്-ബേസ്‍ഡ് എച്ച്‍വിഎസി കൺട്രോളുകൾ, താപനില ക്രമീകരണങ്ങൾക്കായി ഫിസിക്കൽ അപ്/ഡൗൺ കൺട്രോളുകൾ, ടാറ്റ ലോഗോയുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയാണ് മറ്റ് ഇന്റീരിയർ സവിശേഷതകൾ. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുടെയും മെറ്റാലിക് ഇൻസേർട്ടുകളുടെയും മിശ്രിതം ഉപയോഗിച്ച് ഗിയർ ലിവർ ഏരിയ ഭംഗിയായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് അതിന്റെ പ്രീമിയം ആകർഷണം കൂടുതൽ മെച്ചപ്പെടുത്തുന്നു. നവംബറിൽ കാർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ സിയറയുടെ പ്രതീക്ഷിക്കുന്ന രൂപകൽപ്പനയും സവിശേഷതകളും

പുതിയ സിയറ വളരെ വ്യത്യസ്‍തമായ ഒരു മോഡലാണ്. പക്ഷേ വലിയ ഗ്ലാസ് ഏരിയയും പഴയ സിയറയെ അനുസ്മരിപ്പിക്കുന്ന ബോക്സി സിലൗറ്റും ഇതിന്റെ സവിശേഷതകളാണ്. 2025 ലെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഇത് അവതരിപ്പിച്ചത്. പുതിയ സിയറയുടെ ലുക്ക് മികച്ച സ്വീകാര്യത നേടി. ഇതിന്റെ റാപ്പ്-എറൗണ്ട് പിൻ വിൻഡോ ഒരു വേറിട്ട സ്പർശനവും അതുല്യമായ രൂപകൽപ്പനയും നൽകുന്നു. ഇന്ത്യൻ വിപണിയിലെ മറ്റൊരു കാറിലും കാണാത്ത ഒന്നാണിത്.

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളോ ഹാരിയറിന്റെ 2.0 ലിറ്റർ മൾട്ടിജെറ്റ് എഞ്ചിനോ ആയിരിക്കും സിയറയ്ക്ക് കരുത്തുപകരുക. ഇതിന്റെ ഇലക്ട്രിക് വേരിയന്റിന് രണ്ട് ബാറ്ററി പായ്ക്കുകൾ നൽകാം. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ ക്വാഡ്-വീൽ ഡ്രൈവ് അവതരിപ്പിച്ചു. ഇത് പുതിയ ഹാരിയർ ഇവിയിൽ ലഭ്യമാണ്. ഈ സവിശേഷത സിയറയിലും കാണാൻ കഴിയും. ഇതിന് നാല് സ്‌പോക്ക് സ്റ്റിയറിംഗ് ഡിസൈനും ഉണ്ടായിരിക്കാം. ഈ ടാറ്റ കാറിൽ എഡിഎഎസ് സവിശേഷതകളും ഉണ്ടായിരിക്കാം.