2025 മെയ് മാസത്തിൽ ടൊയോട്ട ഗ്ലാൻസയിൽ 1.03 ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാണ്. 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും സിഎൻജി ഓപ്ഷനും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.

രും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ ഹാച്ച്ബാക്ക് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്.  മുൻനിര ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട 2025 മെയ് മാസത്തിൽ അവരുടെ ജനപ്രിയ ഹാച്ച്ബാക്ക് ഗ്ലാൻസയിൽ ബമ്പർ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ടൊയോട്ട ഗ്ലാൻസ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 1.03 ലക്ഷം രൂപ വരെ ലാഭിക്കാം. ഏറ്റവും ഉയർന്ന കിഴിവ് 2024 മോഡൽ ടൊയോട്ട ഗ്ലാൻസയിലാണ് വാഗ്ദാനം ചെയ്യുന്നത്. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

ടൊയോട്ട ഗ്ലാൻസയ്ക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ പരമാവധി 90 bhp കരുത്തും 113 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് കാറിൽ സിഎൻജി പവർട്രെയിൻ ഓപ്ഷനും ലഭിക്കും. വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവയോടാണ് ടൊയോട്ട ഗ്ലാൻസ മത്സരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഗ്ലാൻസയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.90 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്.

9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ലിമിറ്റഡ് റിമോട്ട് ഓപ്ഷനുകൾ, അലക്‌സ ഹോം ഡിവൈസ് സപ്പോർട്ട്, ക്രൂയിസ് കൺട്രോൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, പുതിയ ക്ലൈമറ്റ് കൺട്രോൾ പാനൽ തുടങ്ങിയ സവിശേഷതകൾ ടൊയോട്ട ഗ്ലാൻസയിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറ, മഴ സെൻസിംഗ് വൈപ്പറുകൾ, 6-എയർബാഗുകൾ എന്നിവയും കാറിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഈ അഞ്ച് സീറ്റർ കാർ ആകെ നാല് വേരിയന്റുകളിൽ ലഭ്യമാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.