ഇന്ത്യന്‍ ഇരുചക്രവാഹനവിപണയിലെ അനിഷേധ്യ സാനിധ്യമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട്. സ്‍കൂട്ടറുകളും ബൈക്കുകളുമൊക്കെയായി വിവിധ മോഡലുകളുടെ ഒരു നിരതന്നെയുണ്ട് ഹോണ്ടയ്ക്ക്. എന്നാല്‍ ഇപ്പോള്‍ സ്കൂട്ടറും ബൈക്കുമല്ലാത്ത പുതിയൊരു ഇരുചക്ര വാഹനവുമായി ഹോണ്ടയെത്തുന്നുവെന്നാണ് വാര്‍ത്തകള്‍.

സ്കൂട്ടർ നിർമാതാക്കളിൽ ഒന്നാംസ്ഥാനത്തുള്ള ഹോണ്ട ബൈക്ക് വിപണിയിലും പിടിമുറുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ വാഹനം വിപണിയിലെത്തിക്കുന്നതെന്നും യൂട്ടിലിറ്റി വെഹിക്കിൾ എന്നു ഹോണ്ട വിളിക്കുന്ന വാഹനം ഉടൻ പുറത്തിറക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഹോണ്ട നവിയ്ക്കു ശേഷം വിപണിയിലെത്തുന്ന വ്യത്യസ്ത വാഹനമായിരിക്കും ഇത്. ജൂണ്‍ 20ന് പുത്തന്‍ വാഹനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.