കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ഇനി ആദ്യവര്‍ഷം ഡ്രൈവിങ് ലൈസൻസ് കിട്ടില്ല. രാജ്യത്ത് പുതുതായെത്തുന്ന വിദേശികൾക്ക് ആദ്യവർഷംതന്നെ ഡ്രൈവിങ് ലൈസൻസ് നൽകേണ്ടെന്ന കരട് നിർദേശത്തിന് പാർലമെന്റിലെ ആഭ്യന്തര-പ്രതിരോധകാര്യ സമിതി അംഗീകാരം നല്കി. അസ്കർ അൽ ഇൻസി എം.പിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച കൂടിയ സമിതി യോഗമാണ് നിര്‍ദേശത്തിനു അംഗീകാരം നല്‍കിയത്.
അതേസമയം, പുതിയ തീരുമാനം ഗാർഹിക തൊഴിലാളികൾക്ക് ബാധകമല്ല. ഗാർഹിക വിസകളിൽ പുതുതായെത്തുന്ന വിദേശികൾക്ക് ആദ്യവർഷംതന്നെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് കൈവശമില്ലാത്ത വിദേശികള്‍ക്ക് കുവൈത്ത് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന നിര്‍ദേശവും സമിതി അംഗീകരിച്ചു. ഇതനുസരിച്ച് ഒരു വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ ലൈസന്‍സുള്ള വിദേശികള്‍ക്ക് മാത്രമേ കുവൈത്തിലെ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവൂ.
ആഭ്യന്തര-പ്രതിരോധകാര്യ സമിതിയുടെ അംഗീകാരം നേടിയ കരട് ബില്‍ താമസിയാതെ നിയമമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിർദേശങ്ങൾ നിയമമാവുന്നതോടെ ഇന്ത്യക്കാരുൾപ്പെടെ പുതുതായെത്തുന്ന വിദേശികൾക്ക് വിനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
