രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ 10 ശതമാനം വര്‍ദ്ധനവ്. 1,30,280 യൂണിറ്റുകളാണ് ഫെബ്രുവരി മാസം വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,17,451 കാറുകളാണ് മാരുതി വിറ്റഴിച്ചത്. 10.9 ശതമാനം വര്‍ദ്ധനവാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെറിയ കാറുകളുടെ ഗണത്തില്‍ പെടുന്ന ആള്‍ട്ടോ, വാഗണര്‍ എന്നിവയുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ 35,495 ചെറിയ കാറുകള്‍ വിറ്റപ്പോള്‍ 33,079 കാറുകളാണ് ഈ വര്‍ഷം നിരത്തിലിറക്കാനായത്. എന്നാല്‍ കോംപാക്ട് വിഭാഗത്തില്‍ പെടുന്ന സ്വിഫ്റ്റ്, എസ്റ്റിലോ, സ്വിഫ്റ്റ് ഡിസയര്‍, ബലേനോ എന്നിവയുടെ വില്‍പ്പനയില്‍ 9.4 ശതമാനം വര്‍ദ്ധനവുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 42,970 ആയിരുന്ന വില്‍പ്പന ഈ വര്‍ഷം 47,002 ആയാണ് വര്‍ദ്ധിച്ചത്. കോംപാക്ട് സെഡാനായ ഡിസയര്‍ ടൂറിന്റെ വില്‍പ്പനയില്‍ 26.9 ശതമാനം കുറവുവന്നു.