Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ ഇലക്ട്രിക് വാഗണ്‍ ആര്‍ വരുന്നു

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍  അടുത്ത വര്‍ഷം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Maruti suzuki Wagon R Electric Vehicle Follow Up
Author
Mumbai, First Published Feb 23, 2019, 10:18 AM IST

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍  അടുത്ത വര്‍ഷം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ വില ഏഴു ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. 

വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതോടെയാണ് പുത്തന്‍ വാഗണ്‍ ആര്‍ ഈ മോഹ വിലയ്ക്കു വിപണിയിലെത്തുക.

ഇലക്ട്രിക് വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഗുലര്‍ വാഗണ്‍ ഹാച്ച് ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് വാഗണ്‍ ആറിന് സാധിക്കും. ബാറ്ററി ശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമോ എന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

'വാഗന്‍ ആറി'ന്റെ വൈദ്യുത പതിപ്പ് 10 ലക്ഷം രൂപയ്ക്കു വില്‍പ്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഫെയിം ഇന്ത്യ പ്രകാരമുള്ള ഇളവുകള്‍ കൂടിയാവുന്നതോടെ ഏഴര ലക്ഷം രൂപ വിലയ്ക്കു ബാറ്ററിയില്‍ ഓടുന്ന 'വാഗന്‍ ആര്‍' നിരത്തിലെത്തുമെന്നാണു വിലയിരുത്തല്‍. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം 'വാഗന്‍ ആര്‍ ഇ വി'ക്ക് 1.24 മുതല്‍ 1.38 ലക്ഷം രൂപ വരെയാണു സബ്‌സിഡി പ്രതീക്ഷിക്കുന്നത്. 'ഫെയിം ഇന്ത്യ'യുടെ രണ്ടാം ഘട്ടത്തില്‍ ഈ ഇളവുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

റഗുലര്‍ വാഗണ്‍ ആറിന്‍റെ പുതിയ പതിപ്പ് അടുത്തിടെയാണ് മാരുതി വിപണിയിലെത്തിച്ചത്. മികച്ച ബുക്കിംഗ് നേതി മുന്നേറുന്ന മോഡലിന്‍റെ ഇലക്ട്രിക്ക് പതിപ്പ് കൂടി എത്തുന്നതോടെ ഇന്ത്യയിലെ വൈദ്യുത വാഹന വിപണിക്കു തന്നെ പുത്തന്‍ ഉണര്‍വേകുമെന്നാണു വാഹനപ്രേമികള്‍ കരുതുന്നത്. 

Follow Us:
Download App:
  • android
  • ios