Asianet News MalayalamAsianet News Malayalam

മെഴ്സിഡസ് ബെന്‍സിന്‍റെ പുത്തന്‍ ഇ ക്ലാസ് പുറത്തിറങ്ങി

Mercedes Benz launches fifth gen E Class
Author
First Published Feb 28, 2017, 4:46 PM IST

മുംബൈ:  ഇന്ത്യയിൽ നിർമിച്ച മെഴ്​സിഡെസ്​ ബെൻസി​ന്‍റെ ഇ ക്ലാസ്​ പുറത്തിറങ്ങി. കൂടതൽ നീളമുള്ള  മോഡലാണ്​ ഇന്ത്യൻ വിപണിയിൽ ബെൻസ്​ അവതരിപ്പിച്ചിരിക്കുന്നത്​. 56.15 ലക്ഷം രൂപയാണ്​ കാറിന്‍റെ ഇന്ത്യയിലെ വില.

2 ലിറ്റർ ഫോർ പോട്ട്​ പെട്രോൾ എൻജിനും, 3 ലിറ്റർ ഡീസൽ വി6 ക്രാൻങ്കസ്​ എൻജിനുകളുമാണ്​ കാറി​നു കരുത്തുപകരുന്നത്. പെട്രോൾ എൻജിൻ 184 പി.എസ്​ പവറും 300 എൻ.എം ടോർക്കും നൽകും. ഡീസൽ എൻജിൻ 258 പി.എസ്​ പവറും 620 എൻ.എം ടോർക്കും നൽകും. ഡീസൽ എൻജിൻ 6 സെക്കൻഡിൽ  0-100  സ്​പീഡിലെത്തു​േമ്പാൾ പെട്രോൾ എൻജിൻ 8 സെക്കൻഡില്‍​ ഈ വേഗത കൈവരിക്കും.

വീൽബേസ്​ കൂടിയപ്പോൾ അതിനനുസരിച്ച്​ പിൻ സീറ്റിന്‍റെ ലെഗ്​ റൂമും വർധിച്ചിട്ടുണ്ട്​. ഇത്​ ദീർഘ ദൂര യാത്രകൾക്ക്​ കൂടുതൽ സൗകര്യപ്രദമാവും. പുതിയ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, എയർ സസ്​പെൻഷൻ, ഇലക്​ട്രോണിക് രീതിയിൽ  ക്രമീകരിക്കാൻ കഴിയുന്ന സീറ്റുകൾ, 12.3 ഇഞ്ച്​ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, 13 സ്​പീക്കറുകളോട്​ കൂടിയ സൗണ്ട്​ സിസ്​റ്റം, പനോരമിക്​ സൺറൂഫ്​​, ടച്ച്​ സെൻസിറ്റീവ്​ കൺട്രോൾ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

ബി എം ഡബ്​ളിയു, ജാഗ്വാർ, ഒൗഡി, വോൾവോ തുടങ്ങിയ എതിരാളികളുമായി മികച്ച മൽസരം കാഴ്​ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ പുതിയ മോഡലിനെ ബെൻസ്​ രംഗ​ത്തിറക്കുന്നത്​.

 

Follow Us:
Download App:
  • android
  • ios