വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ പലമുന്നറിയിപ്പുകളെയും പോലെ ഈ മുന്നറിയിപ്പും പലരും അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇതുണ്ടാക്കുന്ന അപകടത്തിന്‍റെ ഭീകരത അറിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

കേരളത്തിലെ ഒരു ഹൈവേയിലാണ് അപകടം നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യമാണിത്. ഒരു കാറും മിനിലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കെട്ട് കണ്ടപ്പോള്‍ കാർ വേഗം കുറച്ചെങ്കിലും പിന്നിൽ വന്ന മിനി ലോറിക്ക് വേഗം കുറയ്ക്കാൻ കഴിഞ്ഞില്ല.

തുടര്‍ന്ന് നിയന്ത്രണം വിട്ട മിനിലോറി മീഡിയനിലേക്ക് പാഞ്ഞുകയറുന്നതും കുറച്ചുനേരം അതിനുമുകളിലൂടെ ഓടിയ ശേഷം താഴേക്കിറങ്ങി കാറില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവാകുന്നത് വീഡിയോയില്‍ വ്യക്തമാണ്.