കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുന്നതും അതേകാറില്‍ തന്നെ യുവാവ് കയറിപ്പോകുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. മെല്‍ബണില കില്‍സിത്തിലാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാതെ പാഞ്ഞു വരുന്ന വെളുത്ത കാര്‍ റോഡിനു സമീപം നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മുന്നോട്ടു പോയ കാര്‍ വീണ്ടും വട്ടം കറങ്ങി വന്ന് അദ്ദേഹത്തെ ഇടിച്ച അതേ സ്ഥലത്ത് വന്ന് നിര്‍ത്തി. ഈ സമയം പരിക്കേറ്റയാള്‍ നിരങ്ങി നീങ്ങി കാറിനു സമീപത്തെത്തുന്നതും കാറിനുള്ളിലിരുന്നയാള്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്നതും പരിക്കേറ്റയാള്‍ കാറിനുള്ളില്‍ കയറുന്നതും കാര്‍ പോകുന്നതുംമെല്ലാം വീഡിയോയിലുണ്ട്.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസാണ് അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്. അപകടത്തില്‍പ്പെട്ട ആളെക്കുറിച്ചോ അപകടമുണ്ടാക്കിയ വാഹനത്തെക്കുറിച്ചോ ഒരു വിവരവും ഇല്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്.