സാല്‍ഹര്‍ഗ്: യാത്രക്കാരെ നടുക്കത്തിലാക്കി ശക്തമായ കാറ്റിനിടെ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വിമാനം. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. ഓസ്‌ട്രേലിയയിലെ സാല്‍ഹര്‍ഗ് എയര്‍പോര്‍ട്ടിലാണ് സംഭവം.
ശക്തമായ കാറ്റിനിടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയില്‍ തൊട്ടെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി വീണ്ടും പറന്നുയരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.25 നാണ് സംഭവം. യാത്രക്കാരും കാഴ്ചക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവമാണ് ഉണ്ടായത്.
മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. വന്‍ ദുരന്തം ഒഴിവാക്കാനാണ് പൈലറ്റ് സമയോചിതമായി വിമാനം ലാന്‍ഡ് ചെയ്യാതെ സാഹസികമായി പറത്തിയത്.

