Asianet News MalayalamAsianet News Malayalam

ഇലക്ട്രിക്ക് ക്വിഡിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പ്. 

Renault Kwid Electric Patent Images
Author
Mumbai, First Published Feb 19, 2019, 2:53 PM IST

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പ്. ഇലക്ട്രിക് KZE കണ്‍സെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത് വന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത.  

നേരത്തെ വാഹനത്തിന്‍റെ പരീക്ഷണ ഓട്ടം ചൈനയില്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റെനോ കെ-ഇഡഡ്.ഇ (K-ZE) എന്ന് പേരിട്ടിരിക്കുന്ന വാഹനം പാരിസ് മോട്ടോര്‍ ഷോയിലാണ് പുറത്തിറക്കിയത്. ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉടന്‍ ചൈനീസ് വിപണിയില്‍ എത്തിച്ച ശേഷം പിന്നാലെ ഇന്ത്യയും ബ്രസീലും അടക്കമുള്ള മറ്റ് വിപണികള്‍ കൂടി പിടിച്ചടക്കാനാണ് റെനോയുടെ പദ്ധതി.

റഗുലര്‍ ക്വിഡിന് സമാനമായ രൂപത്തിലാണ് ക്വിഡ് ഇലക്ട്രിക്. ഇലക്ട്രിക് ക്വിഡ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും ഇതിലുണ്ടാവും. ന്യായമായ വിലയില്‍ തന്നെ ക്വിഡ് സ്വന്തമാക്കാനും കഴിയുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം.

ആഗോള അടിസ്ഥാനത്തില്‍ മോഡല്‍ പുറത്തിറക്കുന്നതിന് മുന്‍പ് ഈ വര്‍ഷം തന്നെ ചൈനീസ് വിപണിയില്‍ ഇലക്ട്രിക് ക്വിഡുകള്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios