പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്, കണ്ടക്‌ടര്‍, ഡ്രൈവര്‍ എന്നിവരല്ലാതെ പുറമെനിന്നുള്ള മറ്റാരെങ്കിലും ഒരുകാരണവശാലും ബസില്‍ വിദ്യാര്‍ഥികളുമായി യാത്രചെയ്യുന്ന സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലറില്‍ പി ടി എ പ്രതിനിധികളായി ഏതെങ്കിലും ഒരാള്‍ക്ക് മേല്‍നോട്ടക്കാരനായി യാത്രചെയ്യാമെന്നും പറയുന്നു.
മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു
* വാഹനത്തിന്റെ വേഗം ഒരിക്കലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കൂടരുത്. ലംഘിക്കപ്പെട്ടാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും
* ബസിന് മഞ്ഞ പെയിന്‍റ് മാത്രം ഉപയോഗിക്കണം
* ഇരുവശങ്ങളിലും മുന്നിലും സ്‌കൂളിന്റെ പേരുകള്‍ കറുത്ത അക്ഷരത്തില്‍ എഴുതണം
* വിദ്യാര്‍ഥികള്‍ 12 വയസിനു താഴെയുള്ളവരാണെങ്കില്‍ മൊത്തം സീറ്റിന്റെ ഒന്നര ഇരട്ടിയില്‍ കൂടുതല്‍ കുട്ടികളുമായി ഒരേസമയം യാത്രചെയ്യരുത്
* ഡ്രൈവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിച്ച് അഞ്ചുവര്‍ഷമെങ്കിലും പരിചയം വേണം
* ഏതെങ്കിലും അപകടം വരുത്തിയതിനോ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനോ അമിതവേഗത്തില്‍ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ട ആളെ ഡ്രൈവറാക്കരുത്
* ഡ്രൈവറുടെ പേര്, സ്‌ഥിരം വിലാസം, ടെലിഫോണ്‍ നമ്പര്‍, ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍, ബാഡ്‌ജ് നമ്പര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, വാഹനരജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ബസിനകത്തും പുറത്തും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം
* ഡ്രൈവര്‍ ചാരനിറത്തിലുള്ള പാന്റും ജാക്കറ്റോ അല്ലെങ്കില്‍ സംസ്‌ഥാന ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്ന മറ്റു യൂണിഫോമോ ധരിക്കണം.
* ബസില്‍ കുടിവെള്ളവും പ്രഥമശുശ്രൂഷാ ബോക്‌സും ഉണ്ടായിരിക്കണം
* താല്‍ക്കാലികമായി വാടകയ്‌ക്ക് ഓടുന്ന ബസാണെങ്കില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് മുന്നില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കണം
* ഓരോ ബസിനും സ്‌കൂള്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ നല്‍കണം
* വിദ്യാര്‍ഥികളുമായി സഞ്ചരിക്കുമ്പോള്‍ നാലുചക്രവാഹനങ്ങളെ മറികടക്കരുത്
* ബസിന്റെ ജനലില്‍ കമ്പിയും വലയും ഘടിപ്പിച്ചിരിക്കണം.
* വാഹനത്തിന് എമര്‍ജന്‍സി വാതിലുകള്‍ ഉണ്ടായിരിക്കണം
* ഐഎസ്‌ഐ മുദ്രയുള്ള അഗ്‌നിശമനി വേണം
* യാത്രയ്‌ക്കിടയില്‍ ബസിനകം പുറത്തുനിന്നു കാണുന്ന വിധത്തില്‍ ജനലുകള്‍ ഉണ്ടാവണം
* ജനലുകളില്‍ കര്‍ട്ടന്‍ പാടില്ല
* മുന്നറിയിപ്പ് ബെല്ലു വേണം
* ഓരോ സ്‌കൂളിലും ഒരു ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഉണ്ടായിരിക്കണം. ഈ മാനേജര്‍ക്കായിരിക്കും വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ സംബന്ധിച്ച ഉത്തരവാദിത്വം
രാജ്യത്തെ 18,000 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഈ സര്‍ക്കുലര്‍ ബാധകമാണ്. സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്വമെന്നും ഡെപ്യൂട്ടി സെക്രട്ടറി ശ്രീനിവാസന്‍ ഒപ്പുവച്ച ഉത്തരവില്‍ വ്യക്‌തമാക്കുന്നു.
