Asianet News MalayalamAsianet News Malayalam

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഫോട്ടോഗ്രാഫി മല്‍സരവുമായി ടാറ്റ

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്‍തമായ ഫോട്ടോഗ്രാഫി മല്‍സരവുമായി ടാറ്റാ മോട്ടോഴ്‌സ്. 'ഫോട്ടോ ഓകെ പ്ലീസ്' എന്ന പേരിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്. 
 

Tata Motors introduces Photo OK Please campaign for Truck Drivers
Author
Mumbai, First Published Jan 29, 2019, 7:22 PM IST

മുംബൈ: ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്‍തമായ ഫോട്ടോഗ്രാഫി മല്‍സരവുമായി ടാറ്റാ മോട്ടോഴ്‌സ്. 'ഫോട്ടോ ഓകെ പ്ലീസ്' എന്ന പേരിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് അവരുടെ ജോലിയുടെ ഇടവേളകളില്‍ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് അവസരമൊരുക്കാനും അവരെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ പങ്കാളികളാക്കുന്നതിനുമായാണ് മല്‍സരം ഒരുക്കിയിരിക്കുന്നത്. 

ഈ ചിത്രങ്ങളില്‍ നിന്ന് ഓരോ ദിവസം ഓരോ വിജയിയേയും ഒരു പ്രതിവാര വിജയിയേയും തിരഞ്ഞെടുക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ആള്‍ക്കും രണ്ടാം സ്ഥാനം ലഭിക്കുന്ന ആള്‍ക്കും യഥാക്രമം 75,000 രൂപ, 40,000 രൂപ വീതമുള്ള  കുടുംബ അവധിക്കാല പാക്കേജുകള്‍ സമ്മാനമായി ലഭിക്കും. 25000 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണാണ് മൂന്നാം സ്ഥാനം നേടുന്ന ആള്‍ക്ക് ലഭിക്കുക. ജോലിയുടെ ഭാഗമായി ട്രക്ക് ഡ്രൈവര്‍മാര്‍ വ്യത്യസ്തവും ഇതുവരെ അധികം പേരും പോകാത്തതുമായ പല സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാറുണ്ട്. അധികമാരും അറിയാത്ത സ്ഥലങ്ങളുടെയും മറ്റും ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഇത് അവര്‍ക്ക് സഹായകരമാകുന്നു. ചിത്രം പകര്‍ത്തി അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇട്ടതിന് ശേഷം @tata.trucks ടാഗ് ചെയ്യുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് 'ഫോട്ടോ ഓകെ പ്ലീസ്' എന്ന് ടാറ്റാ മോട്ടോഴ്‌സ് സിവിബിയു മാര്‍ക്കറ്റിംഗ് കമ്മ്യൂണികേഷന്‍സ് മേധാവി യു.ടി രാംപ്രസാദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ സമ്മാനപദ്ധതിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 30ന് സമ്മാന പദ്ധതി സമാപിക്കും. ഏപ്രില്‍ ആദ്യ വാരം വിജയിയെ പ്രഖ്യാപിക്കും. ഇതുവരെ 5500 ഡ്രൈവര്‍മാര്‍ സമ്മാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. 21 പട്ടണങ്ങളില്‍ നിന്നായി പതിമൂന്നായിരത്തിലധികം ഫോട്ടോ എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios