പാളത്തിനും പ്ലാറ്റ് ഫോമിനും ഇടയില്‍ വീണുപോയ ഒരു വയസ്സുള്ള കുഞ്ഞിനു മുകളിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞു. കണ്ടു നിന്നവര്‍ക്ക് തലയില്‍ കൈ വച്ച് നിലവിളിക്കാനല്ലാതെ മറ്റൊന്നുമായില്ല
പാളത്തിനും പ്ലാറ്റ് ഫോമിനും ഇടയില്‍ വീണുപോയ ഒരു വയസ്സുള്ള കുഞ്ഞിനു മുകളിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞു. കണ്ടു നിന്നവര്‍ക്ക് തലയില്‍ കൈ വച്ച് നിലവിളിക്കാനല്ലാതെ മറ്റൊന്നുമായില്ല. ഒടുവില്‍ ട്രെയിനിന്‍റെ അവസാന ബോഗിയും കടന്നുപോയ ശേഷം പാളത്തിലേക്ക് ചാടിയിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ കുഞ്ഞിനെ കോരിയെടുത്തു. പരിക്കൊന്നുമില്ലാതെ ജീവിതത്തിലേക്ക് തിരികെക്കയറിയ ആ കുഞ്ഞിന്‍റെ അവിശ്വസനീയമായ ഈ വിഡിയോ ദൃശ്യങ്ങല്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അമ്മയുടെ മടിയിൽക്കിടന്ന സാഹിബ് എന്ന കുഞ്ഞ് പാളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ അമ്മ ചാടാൻ ശ്രമിക്കുമ്പോഴേക്കും പാഞ്ഞെത്തിയ ട്രെയിൻ സാഹിബിനു മുകളിലൂടെ പാഞ്ഞു പോവുകയായിരുന്നു.
പാളത്തോട് തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു കുഞ്ഞിന്റെ കിടപ്പ്. തലയൊന്ന് ഉയർത്തിയിരുന്നെങ്കിൽപ്പോലും അപകടം സംഭവിച്ചേനെ. പക്ഷേ ഒരു മുടിയിഴയ്ക്കു പോലും യാതൊരു കുഴപ്പവുമില്ലാതെ ആ കുരുന്ന് രക്ഷപ്പെട്ടു. യാത്രക്കാരിലൊരാളാണ് അരമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പകർത്തിയത്. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.
