Asianet News MalayalamAsianet News Malayalam

ഓട്ടത്തിനിടെ ട്രെയിനിന്‍റെ സ്ലീപ്പർ കോച്ച് നെടുകെ പിളർന്നു!

ട്രെയിനിന്‍റെ സ്ലീപ്പര്‍ കോച്ച് ഓട്ടത്തിനിടെ പിളര്‍ന്നു. സിൽച്ചർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. പഴകി ദ്രവിച്ച സ്ലീപ്പർ കോച്ച് ഓട്ടത്തിനിടെ നെടുകെ പിളര്‍ന്നു മാറുകയായിരുന്നു. പാതയിൽ അറ്റകുറ്റപ്പണിയെത്തുടർന്നു വേഗനിയന്ത്രണമുള്ളതിനാലാണു വൻദുരന്തം ഒഴിവായത്.

Train Sleeper Coach Accident
Author
Shornur, First Published Nov 6, 2018, 9:28 AM IST

പാലക്കാട്:  ട്രെയിനിന്‍റെ സ്ലീപ്പര്‍ കോച്ച് ഓട്ടത്തിനിടെ പിളര്‍ന്നു. സിൽച്ചർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. പഴകി ദ്രവിച്ച സ്ലീപ്പർ കോച്ച് ഓട്ടത്തിനിടെ നെടുകെ പിളര്‍ന്നു മാറുകയായിരുന്നു. പാതയിൽ അറ്റകുറ്റപ്പണിയെത്തുടർന്നു വേഗനിയന്ത്രണമുള്ളതിനാലാണു വൻദുരന്തം ഒഴിവായത്.

തിങ്കളാഴ്ച പുലർച്ചെ വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിയപ്പോഴാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ ഓടുമ്പോൾ അപാകത ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് സിഗ്നലിൽ നിർത്തിയപ്പോൾ പ്രശ്നം റിപ്പോർട്ട് ചെയ്യുകയായിരുന്നു. ബ്രേക്കിങ് സംവിധാനത്തിലെ വാതക ചോർച്ചയെന്നാണു കരുതി ഭാരതപ്പുഴ മേൽപാലത്തിൽ വേഗം ട്രെയിന്‍ വേഗം കുറച്ചു. തുടര്‍ന്ന്  സിഗ്നൽ കിട്ടാത്തതിനാൽ വള്ളത്തോൾ നഗർ സ്റ്റേഷനിൽ നിർത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് എസ്10 കോച്ചിന്‍റെ ഒരു വശത്തുനിന്നു മറുവശം വരെ നെടുകെ പിളർന്നതായി കാണുന്നത്. കോച്ചിൽ വാതിലിനു സമീപം സീറ്റുകൾ തുടങ്ങുന്ന ഭാഗത്താണു വിള്ളൽ കണ്ടെത്തിയത്. 

തുടര്‍ന്ന് സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധനയ്ക്ക് എത്തിയപ്പോഴാണു ഉറക്കത്തിലായിരുന്ന യാത്രക്കാർ  വിവരം അറിഞ്ഞത്. യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി ഈ കോച്ച് വള്ളത്തോൾനഗറിൽ മാറ്റിയിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു. ട്രെയിൻ പരമാവധി വേഗത്തിൽ ഓടുന്നതിനിടെയാണു വിള്ളൽ സംഭവിച്ചതെങ്കിൽ വലിയ ദുരന്തത്തിനിടയാകുമായിരുന്നു. 

അപകടത്തില്‍പ്പെട്ട എസ് 10 കോച്ചിന് ഒക്ടോബർ 31 വരെ ഉപയോഗിക്കാനുള്ള ഫിറ്റ്നസ് അനുമതിയാണുണ്ടായിരുന്നതെന്നും തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റാനിരുന്നതാണെന്നുമാണ് റിപ്പോര്‍ട്ട്.  സംഭവത്തില്‍ റെയിൽവേ സുരക്ഷാ കമ്മിഷൻ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios