Asianet News MalayalamAsianet News Malayalam

മോഹവില; പുത്തന്‍ സ്റ്റാര്‍ സിറ്റി പ്ലസുമായി ടിവിഎസ്

ടിവിഎസിന്‍റെ ജനപ്രിയ മോഡല്‍ സ്റ്റാര്‍ സിറ്റി പ്ലസിന്‍റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

TVS Star City Plus BS6 Launched
Author
Chennai, First Published Jan 26, 2020, 10:23 AM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസിന്‍റെ ജനപ്രിയ മോഡല്‍ സ്റ്റാര്‍ സിറ്റി പ്ലസിന്‍റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോണോടോണ്‍ വേരിയന്റിന് 62,034 രൂപയും ഡുവല്‍ ടോണ്‍ വേരിയന്റിന് 62,534 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 7,600 രൂപ വരെ വില വര്‍ധിച്ചു. 

ബിഎസ് 6 പാലിക്കുന്ന 109.7 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7,350 ആര്‍പിഎമ്മില്‍ 8.08 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ 0.32 എച്ച്പി കുറവ്. അതേസമയം ടോര്‍ക്കില്‍ മാറ്റമില്ല. നിലവിലെ 8.7 ന്യൂട്ടണ്‍ മീറ്റര്‍ തന്നെയാണ് ടോര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ 4,500 ആര്‍പിഎമ്മിലാണ് പരമാവധി ടോര്‍ക്ക് ലഭിക്കുന്നത്. നേരത്തെ 5,000 ആര്‍പിഎം ആയിരുന്നു. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

മണിക്കൂറില്‍ 90 കിലോമീറ്ററാണ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും ഉയര്‍ന്ന വേഗത. 116 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്. ടിവിഎസിന്റെ ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ (ഇടിഎഫ്‌ഐ) സാങ്കേതികവിദ്യ നല്‍കിയതോടെ ഇന്ധനക്ഷമത 15 ശതമാനം വര്‍ധിച്ചെന്നും കമ്പനി അവകാശപ്പെടുന്നു.

പുതുതായി എല്‍ഇഡി ഹെഡ്‌ലാംപ്, ബികിനി ഫെയറിംഗ്, പുതുതായി രൂപകല്‍പ്പന ചെയ്ത റിയര്‍ വ്യൂ കണ്ണാടികള്‍ എന്നിവയോടെയാണ് ബിഎസ് 6 ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് വരുന്നത്. പുതിയ ഡിജിറ്റല്‍ -അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇരട്ട നിറ സീറ്റ്, യുഎസ്ബി മൊബീല്‍ ചാര്‍ജര്‍, 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നീ അധിക ഫീച്ചറുകളും നല്‍കി. 116 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്.  ബജാജ് പ്ലാറ്റിന 110, ഹീറോ എച്ച്എഫ് ഡീലക്‌സ് എന്നിവയാണ് എതിരാളികള്‍.

Follow Us:
Download App:
  • android
  • ios