ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷന്‍ ദിനങ്ങളാണ് വരാനിരിക്കുന്നത്. എന്നാല്‍ മത്സരാര്‍ഥികളില്‍ അതിന്റെ ടെന്‍ഷനോ ആകുലതകളോ ഇല്ലാതെയാണ് വെള്ളിയാഴ്ചത്തെ എപ്പിസോഡ് തുടങ്ങിയത്. രസകരവും ലളിതവുമായ ഗെയിമുകളുമായാണ് എപ്പിസോഡ് തുടങ്ങിയത്. ഓരോരുത്തര്‍ക്കും രസകരമായ ഓരോ ടാസ്‌ക് ഏല്‍പ്പിക്കുന്ന ഗെയിമില്‍ സുജോ മാത്യുവിന് ലഭിച്ച ടാസ്‌ക് ഇപ്രകാരമായിരുന്നു. മൂന്ന് സ്ത്രീകളെ പ്രൊപ്പോസ് ചെയ്യുക. 

ആദ്യദിനങ്ങളില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്താതെ കാണപ്പെട്ട സുജോ മാത്യു പക്ഷേ തനിക്ക് ലഭിച്ച ആദ്യ ടാസ്‌ക് ഗംഭീരമാക്കി. അലസാന്‍ഡ്ര, മഞ്ജു പത്രോസ്, ആര്യ എന്നിവരെയാണ് 'പ്രൊപ്പോസ് ചെയ്യുന്നതിനുവേണ്ടി' സുജോ തെരഞ്ഞെടുത്തത്. ആദ്യം ആര്യയോടും പിന്നീട് മഞ്ജുവിനോടും ഒരു കാമുകനോടെന്നപോലെതന്നെ സുജോ സംസാരിച്ചു. എന്നാല്‍ ഏറ്റവും രസകരമായത് അലസാന്‍ഡ്രയെ പ്രൊപ്പോസ് ചെയ്ത രംഗമായിരുന്നു.

എന്റെ പ്രണയം സ്വീകരിച്ചാല്‍ ഞാനൊരു ഫ്‌ളൈറ്റ് വാങ്ങിത്തരുമെന്നൊക്കെ സുജോ പറഞ്ഞത് കൈയടികളോടും പൊട്ടിച്ചിരികളോടുമൊണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. ടാസ്‌ക് പൂര്‍ത്തിയാക്കിയുടന്‍ സുജോയെ അഭിനന്ദിക്കാന്‍ ഒപ്പമുള്ളവരുടെ തിരക്കായിരുന്നു.