Asianet News MalayalamAsianet News Malayalam

'എന്ത് വേണം എങ്ങനെ വേണം എന്നൊന്നും മനസിലാകുന്നില്ല'; സഹോദരിമാരുടെ വരവില്‍ 'ഡൗണ്‍' ആയവര്‍

ബിഗ് ബോസില്‍ ഒരു പുതിയ തുടക്കമാണ് ഈ ആഴ്ച. എട്ടാം ആഴ്ചയില്‍ കളിയും കഥയുമെല്ലാം മാറി. വേറെ ലെവലാണ് കാര്യങ്ങള്‍. മത്സരാര്‍ത്ഥികളിലേക്ക് സുജോയും രഘുവും അലസാന്‍ഡ്രയും തിരിച്ചെത്തിയപ്പോഴും പഴയ കളികളിലേക്ക് തിരിച്ചുപോവുകയായിരുന്നില്ല ബിഗ്  ബോസ് വീട്. 

abhirami and amrutha suresh entry of bigg boss house Who is  favoured  and irritated
Author
Kerala, First Published Feb 27, 2020, 5:58 PM IST

ബിഗ് ബോസില്‍ ഒരു പുതിയ തുടക്കമാണ് ഈ ആഴ്ച. എട്ടാം ആഴ്ചയില്‍ കളിയും കഥയുമെല്ലാം മാറി. വേറെ ലെവലാണ് കാര്യങ്ങള്‍. മത്സരാര്‍ത്ഥികളിലേക്ക് സുജോയും രഘുവും അലസാന്‍ഡ്രയും തിരിച്ചെത്തിയപ്പോഴും പഴയ കളികളിലേക്ക് തിരിച്ചുപോവുകയായിരുന്നില്ല ബിഗ്  ബോസ് വീട്. മറ്റ് രണ്ട് മത്സരാര്‍ത്ഥികളുടെ വരവായിരുന്നു ഈ പുതിയ മാറ്റങ്ങള്‍ക്കെല്ലാം കാരണം. ഗായികമാരായ സഹോദരിമാര്‍ അമൃത സുരേഷും അഭിരാമി സുരേഷും. അവര്‍ ആ വീട്ടിലുണ്ടാക്കിയ ഓളങ്ങളില്‍ അസ്വസ്ഥരായവരും ആശ്വസിച്ചവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. 

ഇവളുമാര് വന്നതുമുതല്‍ ഞാന്‍ ഡൗണാണ്. അവര്‍ ഭയങ്കര നെഗറ്റീവാണെന്നായിരുന്നു ആര്യ പറഞ്ഞത്.  അതെന്താ അങ്ങനെയെന്നും ആര്യയുടെ ചോദിച്ചു. വരുന്നവരൊക്കെ രജിത്തിനൊപ്പമേ നില്‍ക്കുകയുള്ളൂവെങ്കിലും അവര്‍ ബാലന്‍സ് ചെയ്താണ് നില്‍ക്കുന്നത്. ഇവര്‍ക്കതില്ലാത്തതാണ് അതിന് കാരണമെന്ന് ഫുക്രു. എന്നാല്‍ സൂരജ് അങ്ങനെയാണെന്ന് വീണ പരഞ്ഞപ്പോള്‍ അതുകൊണ്ടാണ് എനിക്ക് അവനോട് റെസ്പെക്ട് ഉള്ളതെന്ന് ആര്യ പറഞ്ഞു.

നമ്മള് നെഗറ്റീവാണെന്ന് തോന്നല് വരും അവര്‍ നമ്മളുടെ അടുത്ത് മിണ്ടാതിരിക്കുമ്പോള്‍. അവര് വന്നപ്പോള്‍ ഞാന്‍ വലിയ പ്രതീക്ഷയിലായിരുന്നു. അമൃത അത്ര സജീവമല്ലെങ്കിലും അഭിരാമി ഭയങ്കര സ്ട്രോങ്ങായിരുന്നുവെന്നും. ഇന്‍സ്റ്റഗ്രാമിലൊക്കെ പോസ്റ്റൊക്കെ ഇടുമ്പോള്‍ വളരെ ബോള്‍ഡായി കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും നിലപാടെടുക്കുകയും ചെയ്യുന്ന ആളായിരുന്നു. ഇപ്പോ എന്തുപറ്റിയെന്ന് അറിയില്ല. എന്ത് വേണം എങ്ങനെ വേണം എന്നൊന്നും മനസിലാകുന്നില്ലെന്നായിരുന്നു വീണ പറഞ്ഞത്.

അതേസമയം അഭിരാമിയുടെയും അമൃതയുടെയും വരവില്‍ നല്ലൊരു കേള്‍വിക്കാരെ കിട്ടിയ സന്തോഷത്തിലാണ് രജിത് കുമാര്‍. രജിത് കുമാറിനൊപ്പം ചേര്‍ന്ന് ഗെയിം കളിക്കുന്നില്ലെങ്കിലും അവര്‍ അനാവശ്യമോ വള്‍ഗറോ ആയ ഗെയിം കളിയിലേക്ക് ഇതുവരേയെും എത്തിയിട്ടുമില്ല. ടാസ്കില്‍ നേടിയ സ്വര്‍ണവും രത്നങ്ങളും ഒന്നും ആര്‍ക്കും അവര്‍ പകുത്തുനല്‍കിയിട്ടുമില്ല. എങ്കിലും ഇരുവരുടെയും നിലപാടിലും നിലനില്‍പ്പിലും രജിത് സന്തോഷവാനാണ്.

Follow Us:
Download App:
  • android
  • ios