മുംബൈ: ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ വളരെ രസകരമായ സംഭവങ്ങളാണ് നടക്കുന്നത്. പരിപാടിയുടെ ചരിത്രത്തിൽ ആദ്യമായി അഞ്ച് മത്സരാത്ഥികൾ ഇന്ന് ബി​ഗ് ബോസ് ഹൗസിന് പുറത്തേക്ക് കടന്നു. ബോളിവുഡ് താരം ദീപിക പദുകോണിനൊപ്പമാണ് മത്സരാർത്ഥികൾ പുറത്തുപോയത്. വളരെ അപ്രതീക്ഷിതമായാണ് ബി​ഗ് ബോസ് ഹൗസിലേക്ക് ദീപികയുടെ വരവ്. മത്സരാർത്ഥികൾക്കൊപ്പം വിശേഷങ്ങൾ പങ്കിടാനായിരുന്നു താരം ബി​ഗ് ബോസിൽ എത്തിയത്.

വിശാൽ ആദിത്യം സിം​ഗ്, മധുരിമ തുലി, ആർതി സിം​ഗ്, ഷഹനാസ് കൗർ ​ഗിൽ. ശഫാലി ജരിവാല എന്നിവരാണ് ദീപികയ്ക്കൊപ്പം ചെലവഴിക്കാൻ വീടിന് പുറത്തേക്ക് പോകാൻ അവസരം കിട്ടിയ മത്സരാർത്ഥികൾ. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ തന്റെ ഏറ്റവും പുതിയ ചിത്രം ഛപാക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുകൂടിയായിരുന്നു താരം ബി​ഗ് ബോസ് ഹൗസിൽ എത്തിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഛപാക്ക്. മേഘ ​ഗുൽസാർ സംവിധാനം ചെയ്ത ഛപാക്ക് മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.

നടൻ സൽമാൻ ഖാനാനാണ് ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. ലക്ഷ്മി അഗർവാൾ, വിക്രാന്ത് മാസി എന്നിവർക്കൊപ്പമായിരുന്നു ദീപിക ബിഗ് ബോസ് ഹൗസ് സന്ദർശിച്ചത്. മത്സരാർത്ഥികളുമായി ഏറെ നേരം പങ്കിട്ട ദീപിക രസകരമായ ടാസ്കുകളും പങ്കുവച്ചു. രണ്ട് ടീമായി തിരിച്ചായിരുന്നു ടാസ്ക്കുകൾ നൽകിയിരുന്നത്.

വിശാൽ ആദിത്യ സിംഗ്, മധുരിമ തുലി, ഷെഹ്നാസ് ഗിൽ, ആർദി സിംഗ്, ഷെഫാലി ജരിവാല, രശ്മി ദേശായി, സിദ്ധാർത്ഥ് ശുക്ല, പരസ് ചബ്ര, മഹിര ശർമ, അസിം റിയാസ് എന്നിവരാണ് ഹിന്ദി ബിഗ് ബോസ് പുതിയ സീസണിലെ മത്സരാർത്ഥികൾ. വിജയിച്ച ടീമിനൊപ്പം ഒരു റൈഡായിരുന്നു ദീപിക വാ​ഗ്ദാനം ചെയ്തിരുന്നത്. മത്സരത്തിനൊടുവിൽ വിജയിച്ച ടീമിനൊപ്പം താരം റൈഡ് പോകുകയും ചെയ്തു. ഓപ്പൺ ജിപ്പിലായിരുന്നു മത്സാരാർത്ഥികൾക്കൊപ്പം ദീപിക യാത്ര ചെയ്തത്. ഏതായാലും തങ്ങളുടെ പ്രിയതാരം ബി​ഗ് ബൗസ് ഹൗസ് സന്ദർശിച്ച സന്തോഷത്തിലാണ് മത്സരാർത്ഥികൾ.