ബിഗ് ബോസിന് പുറത്തുപോയി വന്ന് അവര്‍ക്കാണ് സപ്പോര്‍ട്ട് എന്ന് അറിഞ്ഞ് അങ്ങനെ കളിക്കുന്നത് മോശമാണ് എന്ന് പറഞ്ഞ് ഫുക്രുവാണ് സുജോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ തന്‍റെ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു അലസാന്‍ഡ്ര ചെയ്തത്. പുറത്തുപോയി വന്ന ശേഷം ഒരു കണ്ണില്‍ ചോരയോ ഇത്തിരി മനുഷ്യത്തമോ ഉണ്ടെങ്കില്‍ അവന്‍റെ കൂടെ നിന്ന് കുട്ടിയുടെ ജീവിതമാണ് നശിപ്പിക്കുന്നതെങ്കിലും ചിന്തിക്കണ്ടേയെന്ന് സാന്‍ഡ്ര ചോദിച്ചു. തോണ്ടിയ കുഴി ആഴത്തില്‍ തോണ്ടിക്കൊണ്ട് അതില്‍ കിടക്കുകയാണ് അവന്‍ ചെയ്യുന്നതെന്ന് സുജോ പറയുന്നു.

നീ സീരിയസായി എന്നായിരിക്കും പുറത്ത് അറയുന്നുണ്ടാവുക. അങ്ങനെ പറയുന്നതാണ്  ഏറ്റവും ഉടായിപ്പ്. എന്തിനാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍, തനിക്ക് പുറത്ത് വളരെ മോശം പേരാണെന്നും അത് മാറ്റാനാണെന്നുമാണ് സുജോ പറ‍ഞ്ഞതെന്ന് സൂരജ് പറഞ്ഞു.  അങ്ങേരെ കൂടെ നില്‍ക്കുകയും എന്നെ തെറ്റുകാരിയാക്കുകയുമാണ്. നാട്ടുകാരെ ബോധിപ്പിക്കാനല്ല, ഗേള്‍ഫ്രണ്ടിനെ ബോധിപ്പിക്കാനാണെങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മനസിലാകുമല്ലോ. ഗേള്‍ഫ്രണ്ട് സേഫാണെന്നും അക്കാര്യത്തില്‍ അവന‍് ആത്മാര്‍ത്ഥമാണെന്നും പറഞ്ഞപ്പോള്‍, അതിനെ കുറിച്ച് എന്‍റെടുത്ത് പറയേണ്ടെന്നായിരുന്നു അലസാന്‍ഡ്ര പറഞ്ഞത്.

കാമുകിക്ക് വേണ്ടിയാണെങ്കിലും കൂടെ വന്ന് സപ്പോര്‍ട്ട് ചെയ്ത പെണ്‍കുട്ടിയെ, അവള്‍ക്ക് പുറത്ത് ജീവിതമുണ്ടെന്നോ അവളുടെ ഭാവിയെന്തെന്നോ നോക്കാതെ അത്രയും മോശമായിട്ട് വലിച്ചുകീറി, നിങ്ങള്‍ക്കറിയില്ല ഞാന്‍ അവന് എന്തൊക്കെ ചെയ്തുവെന്ന്. ഇത്തരത്തിലുള്ള മനുഷ്യന്‍മാരുണ്ടെന്ന് അവനെന്നെ പഠിപ്പിച്ചു. ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും ആര്‍ക്കു വേണ്ടിയും ആത്മാര്‍ത്ഥമായി ഒന്നും ചെയ്യരുതെന്നും പഠിപ്പിച്ചതില്‍ അവനോട് എനിക്ക് നന്ദിയുണ്ട്.

ബോള്‍ഡായിരിക്കുക. ഇക്കാര്യത്തില്‍ താന്‍ വിഷമിക്കേണ്ട കാര്യമില്ല. അലസാന്‍ഡ്ര തന്നെപ്പോലുള്ള നിരവധി ആളുകളുടെയും സുജോ അത്തരത്തിലുള്ള ആളുകളുടെയും പ്രതിനിധിയാണെന്നായിരുന്നു സൂരജ് പറഞ്ഞത്.  അവള്‍ എല്ലാം നല്ലരീതിയില്‍ കൈകാര്യം ചെയ്തുവെന്നും അവനെ അവള്‍ തിരിച്ചുപിടിച്ചുവെന്നും അവള്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അലസാന്‍ഡ്ര പറഞ്ഞു. നഷ്ടപ്പെട്ടത് മുഴുവന്‍ എനിക്കാണ്, എന്റെ വിശ്വാസം എന്‍റെ ഇമോഷന്‍സ് എല്ലാം നഷ്ടമായി. 

എന്നെ കുത്തിക്കീറിയിട്ടാണ് ഇങ്ങോട്ട് കേറ്റിവിട്ടേക്കുന്നത്. അങ്ങനെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നെ ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടിയാണ് ഞാന്‍ വന്നത്. ഞാന്‍ അവനെ പേടിച്ചല്ല ഇവിടെ നില്‍ക്കുന്നത്. അവന്‍ എന്നെ പേടിച്ചാണ് ഇവിടെ നില്‍ക്കുന്നതെന്നും അലസാന്‍ഡ്ര പറഞ്ഞു. നീ തളരരുതെന്നും ഇത്തരം അനുഭവങ്ങളുള്ള കുട്ടികള്‍ക്ക് നീ ഒരു മാതൃകയാകണം കരയരുതെന്നും സൂരജ് പറഞ്ഞു. ഞാന്‍ അവന് മുന്നില്‍ തോറ്റുകൊടുക്കില്ലെന്ന് അലസാന്‍ഡ്ര മറുപടി പറഞ്ഞു.

കഴിഞ്ഞ ദിവസവും അലസാന്‍ഡ്ര ജസ്‍ലയോട് ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. സുജോ പറയുന്നത് പലതും കള്ളമാണ്. നിങ്ങളൊന്നും അറിയാതെ ഞങ്ങള്‍ കത്തുകള്‍ കൈമാറിയിട്ടുണ്ട്. അത് ബിഗ്ബോസിനകത്ത് വച്ചല്ല. ചികിത്സയ്ക്കായി പുറത്തുപോയപ്പോള്‍ ഹോട്ടലില്‍ വച്ചായിരുന്നുവെന്നും അലസാന്‍ഡ്ര പറഞ്ഞു. എന്‍റെ കത്തുകള്‍ അവന്‍റടുത്തും അവന്‍റെ കത്തുകള്‍ എന്‍റെടുത്തുമുണ്ട്. സാന്‍ഡീ ഐ മിസ് യു സോ മച്ച് എന്നെഴുതിയ കത്തുകള്‍. അതില്‍ കൂടുതലും എന്നെ പ്രചോദിപ്പിക്കുന്നതായിരുന്നു. ഞാന്‍ അന്ന് ജാക്കറ്റില്‍ വച്ച് കൊടുത്ത ഒരു കത്ത് ഇന്നലെ എനിക്ക്  കിട്ടി. അതിന് ശേഷം ഇന്നലെയായിരുന്നു എന്‍റെ ജാക്കറ്റ് ഞാനെടുത്തത്. അത് അവന്‍ കണ്ടിട്ടില്ലെന്നും അലസാന്‍ഡ്ര വെളിപ്പെടുത്തിയിരുന്നു.