ബിഗ് ബോസ് വീട്ടില്‍ ഏറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് അമ്പതാം ദിവസം അഞ്ചുപേര്‍ അകത്തേക്ക് വന്നതോടെയായിരുന്നു. കളി വേറെ ലെവലിലേക്കെത്തിയത്. അഭിരാമിയുടെയും അമൃതയുടെയും വരവ് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അതില്‍ നേരത്തെ പരിചയമുള്ള ആര്യയും വീണയും ഷാജിയും പ്രതീക്ഷിച്ച രീതിയില്‍ തങ്ങളെ സപ്പോര്‍ട്ട് ചെയ്തില്ലെന്ന് സഹോദരിമാര്‍ നേരത്തെ തന്നെ തുറന്നുപറയുകയും ചെയ്തു. വീണയും ആര്യയും തങ്ങളെ കുറിച്ച് സംസാരിച്ച ഒരു അനുഭവം പറയുകയാണ് ഇരുവരും.

വന്നപ്പോഴുള്ള അതേ ഫീലങ്ങാണോ നിങ്ങള്‍ക്കിപ്പോള്‍ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. ഞങ്ങള്‍ വന്നപ്പോള്‍ എളുപ്പത്തില്‍ അടുക്കുമെന്ന് കരുതിയവര്‍ അങ്ങനെയല്ല നമ്മളെ വരവേറ്റത്. ഞങ്ങള്‍ വന്നപ്പോള്‍, ജസ്‍ലയൊക്കെയായി ഇപ്പോഴാണ് ഒന്ന് സംസാരിച്ച് തുടങ്ങിയത്. വീട്ടിലെത്തിയപ്പോള‍് ഞങ്ങളെ കൺഫേര്‍ട്ടബിള്‍ ആക്കി തന്നത് സുജോയും രജിത്തേട്ടനും ഒക്കെയാണെന്നും അഭിരാമിയും അമൃതയും പറഞ്ഞു.

അവര് കേറി വന്നപ്പോള‍് ഒരു എക്സപെക്റ്റേഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുമായുള്ള സംസര്‍ഗം വളരെ കുറവും രജിത്തേട്ടന്‍റെ കഥകള്‍ കേള്‍ക്കാന്‍ കൂടുതല്‍ താല്‍പര്യമെന്നും തോന്നിയെന്ന് ആര്യ പറഞ്ഞു.  രജിത്തിനോടായിരുന്നു അടുത്ത ചോദ്യം. ഇത് സ്റ്റാര്‍ സിംഗറല്ല, ദോശ കഴിക്കാന‍് വന്ന സ്ഥലമല്ല എന്നൊക്കെ ആരോ ആരോടോ പറഞ്ഞുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഞാനാണ് പറഞ്ഞതെന്ന് രജിത്  പറഞ്ഞതിന് പിന്നാലെ അമൃത കാര്യം വിശദീകരിച്ചു.

ലാലേട്ടാ. എനിക്ക് ഒരുപാട് മോട്ടിവേഷനായിരുന്നു. എനിക്ക് ഭയങ്കര വിഷമമുള്ള ഒരു ദിവസം അഭിരാമിയോട് നമുക്ക് ക്വിറ്റ് ചെയ്യാമെന്ന് ഞാന്‍ പറ‍ഞ്ഞു. അന്ന് ഭയങ്കര പ്രശ്നങ്ങളായിരുന്നു. കാരണം ഞാന്‍ തന്നെ കേള്‍ക്കുകയായിരുന്നു എന്നെ കുറിച്ച് വീണയും ആര്യയും പറയുന്നത്. അപ്പോ രജിത്തേട്ടനോട് ഞാന്‍ എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞു. അപ്പോഴായിരുന്നു, രജിത്തേട്ടന്‍ അങ്ങനെ പറഞ്ഞതെന്ന് അമൃത പറഞ്ഞു. പുതുതായി വരുന്ന കുട്ടികളെല്ലാം നിങ്ങളുടെ അടുത്തുവരുന്നതെന്താണെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. എന്‍റെ നന്മ തിരിച്ചറിയുന്നവരാണെന്നായരുന്നു രജിത്ത് പറഞ്ഞത്.