ബിഗ് ബോസ് വീട്ടില്‍ അടുത്ത സുഹൃത്തുക്കളാണ് അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ സഹോദരിമാരില്‍ ഒരാളായ അമൃത സുരേഷ്. രജിത് പറയുന്നത് കേള്‍ക്കാന്‍ അമൃത തയ്യാറാകുന്നു. തിരിച്ചും അങ്ങനെ തന്നെ. അഭിരാമി ഇതിനെല്ലാം മൗന സമ്മതമെന്നോണം മാറിനില്‍ക്കുകയാണ് പലപ്പോഴും. അവര്‍ വലിയ ഗ്രൂപ്പായി മാറിയെന്നും, അവരുടെ കളി അങ്ങനെയാണെന്നും ആര്യയും വീണയുമടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും അമൃതയെ ബാധിക്കാറില്ല. അവരോട് തര്‍ക്കിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ വിഷയവുമായി യാതൊരു ബന്ധമില്ലാത്തതാണെന്നും തനിക്ക് അതിന് കഴിയില്ലെന്നും അമൃത രജിത്തിനോട് പറഞ്ഞിരുന്നു. ഇവിടെ ആക്ടീവായി നിന്നില്ലെങ്കില്‍ ജനങ്ങള്‍ പുറത്തുകളയുമെന്ന ഉപദേശം രജിത് അമൃതയ്ക്കും നല്‍കി. അങ്ങനെ ചര്‍ച്ചകള്‍ തടരുകയും അവര്‍ക്കിടയിലെ സൗഹൃദം മാറ്റമില്ലാതെ തുടരുകയുമാണ്. 

സാധാരണ കൂട്ടത്തിലുള്ള പാട്ടുകാരെ ഇരുത്തി പാടിക്കുന്ന മറ്റ് മത്സരാര്‍ത്ഥികളാരും അമൃതയോടും അഭിരാമിയോടും അക്കാര്യം ആവശ്യപ്പെട്ട് കാണാറില്ല. എന്നാല്‍ രജിത്തിനായി ഒരു എആര്‍ റഹ്മാന്‍ പ്രണയഗാനം പാടി നല്‍കുകയാണ് അമൃത. അവരുടെ പാട്ടുകേള്‍ക്കാന്‍ കൂടുതല്‍ ആരുമുണ്ടായില്ല. രജിത്തും സുജോയും മാത്രം. അതിമനോഹരമായ ഗാനം ആസ്വദിക്കുന്ന രജിത്തിന്‍റെയും സുജോയുടെയും ലയിച്ചു പാടുന്ന അമൃതയുടെയും ദൃശ്യങ്ങള്‍ ബിഗ് ബോസ് വൈറല്‍ കട്ടിലൂടെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.