ബിഗ് ബോസിലെ സഹ മത്സരാര്‍ഥി എലീന പടിക്കലിനെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറഞ്ഞ് ആര്യ. കൊലപാതകികളെ കണ്ടുപിടിക്കാനുള്ള ഇന്നത്തെ പ്രത്യേക ഗെയിമിന് ശേഷം വീണ നായര്‍, രേഷ്മ രാജന്‍, സുജോ മാത്യു, പരീക്കുട്ടി എന്നിവര്‍ക്കൊപ്പം മുറിക്കുള്ളില്‍ സംസാരിക്കുകയായിരുന്നു ആര്യ. അപ്പോഴായിരുന്നു എലീന പടിക്കലിനെക്കുറിച്ചുള്ള ആര്യയുടെ കമന്റ്.

ഇവളെ തനിക്ക് പണ്ടേ അറിയാമെന്നും ഓവര്‍ സ്മാര്‍ട്ട് ആണെന്നും ആര്യ പറഞ്ഞു. 'ഇവളുടെ ക്യാരക്ടര്‍ എനിക്ക് പണ്ടേ അറിയാം. വ്യക്തിപരമായി അറിയാം. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്ടീവുമാണ്. ഭയങ്കര ബുദ്ധിപരമായാണ് എല്ലാം സംസാരിക്കുന്നത് എന്നാണ് അവളുടെ വിചാരം. പക്ഷേ പുറത്തുവരുന്നതെല്ലാം ബ്ലണ്ടര്‍ ആണ്. അതുകൊണ്ടാണ് ഇവളെപ്പറ്റി ഇത്രയും ട്രോളുകള്‍ ഇറങ്ങുന്നത്. ഇവളെ ബിഗ് ബോസിലേക്ക് എടുക്കാനുള്ള പ്രധാന കാരണവും അത് തന്നെയാണ്', ആര്യ പറഞ്ഞു.

ഈ വാരം നോമിനേഷന്‍ ലഭിച്ച മത്സരാര്‍ഥികളില്‍ ഒരാളാണ് എലീന. പലപ്പോഴും പെരുമാറ്റം വ്യാജമായി അനുഭവപ്പെടുന്നുവെന്നാണ് എലീനയെ നോമിനേറ്റ് ചെയ്ത പലരും കണ്‍ഫെഷന്‍ മുറിയില്‍ ബിഗ് ബോസിനോട് പറഞ്ഞത്. എലീനയെ കൂടാതെ മറ്റ് അഞ്ച് പേരും ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. രജിത് കുമാര്‍. സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു, അലസാന്‍ഡ്ര എന്നിവരാണ് അവര്‍.