ബിഗ് ബോസില്‍ പലപ്പോഴും തര്‍ക്കങ്ങളും കയ്യാങ്കളികളും ഉണ്ടാകാറുണ്ട്. ആശയപരമായും മറ്റും പലപ്പോഴും പലരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. എന്നാല്‍ ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങള്‍ പുരുഷന്‍മാര്‍ തമ്മില്‍ തന്നെയായിരുന്നു. നേരത്തെ സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കം ജസ്‍ലയും വീണയും തമ്മിലായിരുന്നു. അന്നും കയ്യാങ്കളിയുടെ വക്കില്‍ വരെ എത്തിയ സംഭവം വലിയ വിവാദമായിരുന്നു.

ബിഗ് ബോസില്‍ വീണ്ടും പെണ്‍ പോരാട്ടം നടക്കുകയാണ്. ഇത്തവണ തര്‍ക്കം വീണയും അമൃതയും അഭിരാമിയും തമ്മിലാണ്.   ബിഗ് ബോസ് വീട്ടിലെ ഗാര്‍ഡന്‍ ഏരിയയിലാണ് ഇത്തവണ തര്‍ക്കം. രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലിയാണ് തുടക്കം. അഭിരാമി, അമൃത, വീണ എന്നിവരാണ് പരസ്പരം പോരടിച്ചത്. കണ്ണുരുട്ടി പേടിപ്പിക്കല്ലേ വീണ ചേച്ചീ.. എന്ന് അഭിരാമി പറയുകയാണ്.എന്തായെന്ന ഭാവത്തില്‍ വീണയും നില്‍ക്കുന്നു. പച്ചക്കള്ളം പറയരുത്, ഞങ്ങള്‍ കണ്ടതാണ്, ചലഞ്ച് ചെയ്യുന്നുവെന്ന് അമൃത പറയുന്നു. തിരിച്ച് രോഷത്തോടെ ചാട്ടമൊക്കെ പുറത്ത്.

എന്റെയടുത്ത് കാണിക്കാന്‍ നില്‍ക്കണ്ടയെന്ന് വീണ പറയുകയാണ്. തുള്ള് തുള്ള് എന്ന് അഭിരാമി പറയുമ്പോ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് അമൃത. നേര്‍ക്കുനേരെ നിന്ന് കളിക്കെടീ എന്ന് വീണ പറയുന്നു. ഒന്ന് പോ തള്ളേയെന്ന് പറഞ്ഞ് അഭിരാമിയും കട്ടക്ക് നില്‍ക്കുന്നു. കലുഷിതമായ അവസ്ഥയിലേക്കാണ് വീട് നീങ്ങുന്നത്. സുജോയും ഫുക്രുവും തമ്മില്‍ വലിയ തര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തി. ഇപ്പോഴിതാ സഹോദരിമാരും വീണയും തമ്മിലും. അതിനിടയില‍് കാല് തെറ്റി വീണ രജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെ കായികമായി കളിക്കേണ്ട ഗെയിമില്‍ പോലുമില്ലാത്ത തര്‍ക്കങ്ങളും സംഭവ വികാസങ്ങളുമാണ് ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ നടക്കുന്നത്.