ബിഗ് ബോസ് സീസണ്‍ രണ്ട് അവസാനക്കാന്‍ പോവുകയാണ്. കൃത്യമായ ദിവസം പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ തന്നെ അവസാന എപ്പിസോഡുകള്‍ എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് പ്രൊഡക്ഷന്‍ കമ്പനിയായ എന്‍ഡമോള്‍ഷൈന്‍, തൊഴിലാളികളുടെയും മത്സരാര്‍ത്ഥികളുടെയും ആരോഗ്യം കണക്കിലെടുത്ത് ഷോ അവസാനിപ്പിക്കാന്‍ പോകുന്നത്. അധികം വൈകാതെ തിരിച്ചെത്തുമെന്നും എന്‍ഡമോള്‍ അറിയിച്ചിരുന്നു. 

ഇതൊന്നും അറിയാതെ മത്സരാര്‍ത്ഥികള്‍ രസകരമായ ഒരു ടാസ്‌കില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ബിഗ് ബോസ് സ്‌പോണ്‍സര്‍ ടാസ്‌കില്‍ ഓപ്പോ ഫോണ്‍ ഉപയോഗിച്ച് വ്യത്യസ്തമായി ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ്. ടാസ്‌കിനിടെ അലസാന്‍ഡ്രയെ മോഡലായി തെരഞ്ഞെടുക്കുന്ന ഫുക്രുവിനെയും ദയെ മോഡലാക്കുന്ന പാഷാണം ഷാജിയെയും കാണാം. എല്ലാത്തിനും ഉപരിയായി സുജോ മാത്യുവിന്റെ ഗംഭീരം പ്രകടനം പകര്‍ത്തുന്ന രഘുവിനെയും ദൃശ്യങ്ങളില്‍ കാണാം.