രജിത് കുമാറിന്റെ ചൊറിയുടെ നട്ട് ലൂസാണെന്ന്  സുജോ ( രജിത് കുമാർ ചൊറിയനാണെന്നു സുജോ)
ചൊറിയനും റൊമാന്റിക്കുമെന്ന് അഭിരാമി
(ഫ്രീക്കനാണ്  ഇന്റലക്ച്വലാണ് , ചൊറിയനാണ് , തഗ് ആണ് , റൊമാന്റിക്കാണ് രജിത് എന്ന് അഭിരാമി )

രജിത് കുമാർ സുജോയെയും  അഭിരാമിയെയും  അമൃതയെയും പൂർണമായി വിശ്വസിച്ചാണ് ഇപ്പോള്‍ ഗെയിം കളിക്കുന്നത്. എന്നാൽ ഇവർക്ക് ശരിക്കും രജിത് കുമാറിനോടുള്ള സമീപനം എന്ത് എന്ന് സംശയം തോന്നുന്ന പല സാഹചര്യങ്ങളും കാണുന്നുണ്ട്. കൂടെ നിന്ന് കാല് വാരുകയാണോ എന്ന് തോന്നും വിധമാണ് പലരുടെയും, പ്രത്യേകിച്ച് സുജോയുടെ പെരുമാറ്റം.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുജോയും അമൃതയും അഭിരാമിയും തമ്മിൽ രജിത് കുമാറിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്.    അതിൽ അമൃത രജിത് കുമാറിനോട് കൂറ് പ്രകടിപ്പിച്ചു തന്നെയാണ് സംസാരിക്കുന്നത്. എന്നാൽ അഭിരാമിയും സുജോയും പ്രകടിപ്പിക്കുന്നത് പുച്ഛവും പരിഹാസവുമാണ്. സുജോ പറയുന്നു, ആദ്യ കാലത്തേ രാജിത്തേട്ടനെയാണ് ഞാൻ ഓർക്കുന്നത്. പുള്ളി എന്ത് മാറിയെന്നറിയാമോ? ആദ്യ കാലത്തു  ഇച്ചിരി ചൊറിയായിരുന്നു. വെറുതെയല്ല, ഇച്ചിരി ചൊറിയായിരുന്നു. പറയുന്ന കാര്യങ്ങൾ തെറ്റൊന്നുമല്ല. പക്ഷെ എവിടെ എപ്പോ  പറയണമെന്ന് പുള്ളിക്കറിയില്ല.

അമൃത: കൂട്ടായി കഴിയുമ്പോ അത് മാറും.

അഭിരാമി: നമ്മളും പുള്ളിയും പറയുന്നത് ചിലപ്പോ തെറ്റായിരിക്കും. പക്ഷെ രണ്ടു പേരും ശരിയാണെങ്കിലും പുള്ളിക്ക് പുള്ളീടെ സ്റ്റാൻഡ് ആണ്.
ഫ്രീക്കനാണ്  ഇന്റലക്ച്വലാണ്, ചൊറിയനാണ്, തഗ് ആണ്, റൊമാന്റിക്കാണ് . ഇത്രേം കഴിവുകൾ ഒരുമിച്ചു കിട്ടിയത്തിന്റെതായ   ചൊറിയായിരിക്കും .

എന്നാൽ സുജോ മറുപടിയായി പറയുന്നത്  പുള്ളിയുടെ ചൊറിയുടെ നട്ട് ലൂസാണ് എന്നാണ്.

മറുപടിയായി അമൃത: ഇവിടെങ്ങനെ ചൊറിയാതെ നില്‍ക്കാൻ പറ്റും?

ഇങ്ങനെയാണ് സംസാരം പോകുന്നത്. സുജോയാണ് സംസാരത്തിനു തുടക്കമിടുന്നത്. സുജോ കണ്ണിനസുഖം മാറി തിരിച്ചു വന്നതിനു ശേഷം ഒരിക്കൽ പോലും രജിത് കുമാറിനോട് ശരിക്കും സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ നിലനിൽപ്പിനു വേണ്ടി സുജോ നന്നായി അഭിനയിക്കുന്നുമുണ്ട്.

അത് പോലെ അമൃത ഒരിക്കലും രജിത് കുമാറിനോട് ഇഷ്‍ടക്കുറവ് പ്രകടിപ്പിക്കുന്നതും കണ്ടിട്ടില്ല.

ഇന്ന് മറ്റൊരു ടാസ്ക്കിൽ എല്ലാവരും അവരവർക്ക് ബിഗ് ബോസ് വീട്ടിൽ തുടക്കം മുതൽ ഒരേ സ്വഭാവം അകത്തും പുറത്തും നിലനിർത്തുന്ന ഒരു വ്യക്തിയെ തെരെഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ആരും രജിത് കുമാറിന്റെ പേര് പറയാൻ മുന്നോട്ട് വന്നില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അഭിരാമിയും അമൃതയും വന്നിട്ട് അഭിരാമി ആദ്യം തന്നെ അവർ തെരഞ്ഞെടുക്കുന്നത് അലസാൻഡ്രയെ ആണെന്ന് പറഞ്ഞു. പിന്നീട് അമൃത രജിത് കുമാറും അങ്ങനെയാണെന്ന് കൂട്ടിച്ചേർത്തു. എങ്കിലും അവർ തെരെഞ്ഞെടുത്തത് അലസാൻഡ്രയെ ആയിരുന്നു.

രഘുവും സുജോയും പരസ്‍പരം അങ്ങോട്ടുമിങ്ങോട്ടും തെരഞ്ഞെടുത്തു.

പുറത്തു നിന്നും കളി കണ്ടു അകത്തു കയറിയ രഘു, സുജോ, അഭിരാമി, അമൃത എന്നിവർ താൽക്കാലിക നേട്ടത്തിനായി രജിത് കുമാറിനെ ഉപയോഗപ്പെടുത്തുന്നതായിട്ടാണ് ഇവരുടെ പെരുമാറ്റം കണ്ടിട്ട് തോന്നുന്നത്. എന്നാൽ വളരെ നാൾ വീട്ടിൽ ഒറ്റപ്പെട്ടുപോയ രജിത് കുമാറാവട്ടെ ഇവരെയൊക്കെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുമുണ്ട്.

രജിത് കുമാർ സ്വിമ്മിങ് പൂളിൽ വന്നപ്പോഴൊക്കെയുള്ള സുജോയുടെ പെരുമാറ്റം അമ്പരപ്പിക്കുന്നതാണ്. പൂളിൽ നിന്നും രജിത് കുമാറിനെ വയ്യാത്ത കയ്യിൽ പൊക്കി കരയിൽ ഇട്ടതിനു ശേഷം കാമറയിൽ പോയി ബിഗ് ബോസിനോട് സംസാരിക്കാനും ഫുക്രുവുമായി അടി തുടരാനുമാണ് സുജോ ശ്രമിച്ചത്.

ഒരിക്കൽ പോലും ഉള്ളിൽ നിന്നും വരുന്ന ഒരു സ്നേഹമോ ഇഷ്‍ടമോ സുജോയുടെ പെരുമാറ്റത്തിലോ ഭാവത്തിലോ ഒന്നും കാണുന്നില്ല.

കണ്ണിനസുഖം ബാധിച്ചു പുറത്തു പോയി തിരിച്ചു വന്നവരിൽ ഏറ്റവും മാറിയത് രഘുവാണ്. പുറത്തുള്ള രജിത് കുമാറിന്റെ പിന്തുണ കണ്ടതോടെ രഘു കളിയുടെ രീതി തന്നെ മാറ്റി. രജിത് കുമാറിനെ കാര്യസാധ്യത്തിനായി ഒട്ടി നിൽക്കുകയും എന്നാൽ നിർണായക സമയങ്ങളിൽ പുള്ളിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന നിലപാടാണ് രഘു സ്വീകരിക്കുന്നത്. ശരിയായ അർത്ഥത്തിൽ കൂടെ നിന്ന് കാല് വരുന്നത് രഘുവാണ്.

കോടതി ടാസ്ക്കിൽ രഘുവിനെ വിശ്വസിച്ചു രജിത് കുമാർ വക്കീലും ജഡ്‍ജിയുമൊക്കെ ആകുന്നുണ്ട്. എന്നാൽ ഒരു കേസിൽ പോലും രജിത് കുമാറിന്റെ ടീമിന് ജയിക്കാനുള്ള ഒരു സാഹചര്യം രഘു നൽകിയില്ല.
കഴിഞ്ഞ ദിവസത്തെ ടാസ്ക്കിലാവട്ടെ ബിഗ് ബോസ് വീട്ടിൽ തുടക്കം മുതൽ ഒരേ സ്വഭാവം അകത്തും പുറത്തും നിലനിർത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ രഘു തെരെഞ്ഞെടുത്തത് സുജോയെയാണ്.

സുജോ വീടിനുള്ളിൽ ചെയ്‍ത കാര്യങ്ങൾ ഓർത്തു നോക്കു. പുറത്തു സഞ്ജന എന്നൊരു ഗേൾഫ്രണ്ട്, അവളുടെ ലിപ്‍സ്റ്റിക്കുള്ള ടീ ഷർട്ടും ഒക്കെയായി കളിക്കാൻ വരുന്നു. അവിടെ വച്ച് അലസാന്ദ്രയുമായി പ്രണയത്തിലാവുന്നു. പവൻ വരുന്നു. സഞ്‍ജനയെക്കുറിച്ചു ഓർമിപ്പിക്കുന്നു.

ഏത് സഞ്‍ജന, എന്ത് സഞ്‍ജന എന്ന് സുജോ അട്ടഹസിക്കുന്നു. കണ്ണിനസുഖമായി പുറത്തു പോകുന്നു. തിരിച്ചു സഞ്‍ജനയുടെ മാതൃകാ കാമുകൻ ആയി രംഗപ്രവേശം ചെയ്യുന്നു.
ഇങ്ങനെയുള്ള സുജോയെയാണ് തുടക്കം മുതൽ ഒരേ സ്വഭാവം അകത്തും പുറത്തും നിലനിർത്തുന്ന ഒരു വ്യക്തി എന്ന് രഘു പറയുന്നത്.

ബിഗ് ബോസ് സിസ്റ്റേഴ്‍സ് തെരെഞ്ഞെടുത്ത അലസാന്ദ്രയുടെയും പെരുമാറ്റം ഇങ്ങനൊക്കെ തന്നെയായിരുന്നു. ആ വീട്ടിൽ ഒരു കാര്യത്തിലും ഒരു നിലപാടുമില്ലാത്ത ആൾ അലസാന്ദ്രയാണ്.

എന്നാൽ ഇവരെയൊക്കെ തെരെഞ്ഞെടുക്കുമ്പോഴും ഇവർ രജിത് കുമാറിനെ തെരെഞ്ഞെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ബിഗ് ബോസ് വീട് ഇപ്പോൾ ഒരു നെരിപ്പോട് പോലെയാണ്. കൂടെ നിൽക്കുന്നവരാണോ എതിർപക്ഷത്തു നിൽക്കുന്നവരാണോ കരുത്തരായ ശത്രുക്കൾ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ആരെയും ആർക്കും വിശ്വസിക്കാനാവാത്ത അവസ്ഥ. എല്ലാവരും സ്വാർത്ഥരാണ്. അവനവനു വിജയി ആവുകയാണ് എല്ലാവരുടെയും ലക്ഷ്യം. അതിനായി ചിലർ എന്ത് ചെയ്യാൻ ഒരുക്കമാണ്. മറ്റു ചിലർ കുറച്ചു മാന്യത നിലനിർത്തി കളിക്കുന്നു എന്ന് മാത്രം.
ബാക്കി സ്‌ക്രീനിൽ