രണ്ടാഴ്ച എത്തുമ്പോൾ ബിഗ്‌ ബോസിൽ മത്സരാർത്ഥികൾ പരസ്പരം ടാർഗറ്റ്‌ ചെയ്തു കളിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായാണ് ഇന്നലെ രജിത്ത്‌ കുമാർ ജയിലിൽ ആയതും സോമദാസ്‌ പുറത്ത്‌ നടന്നതും.

ഇന്നലെ ബിഗ്‌ ബോസിലെ ജയിലിൽ ആദ്യമായി രണ്ടുപേരെ അടച്ചു. രാജിനി ചാണ്ടിയേയും രജിത്‌ കുമാറിനേയും. എന്നാൽ, രജിത്‌ കുമാറിനെ ജയിലിൽ അടച്ചത്‌ മറ്റു മത്സരാർത്ഥികളുടെ ഗൂഡാലോചനയായിരുന്നു. ഒരു അൺകോൺഷ്യസ്‌ ഗൂഡാലോചന. 

ബിഗ്‌ ബോസ്‌ നൽകിയ കൊലപാതക ടാസ്ക്കിൽ നന്നായി പെര്‍ഫോം ചെയ്യാത്തവരെ നോമിനേറ്റ്‌ ചെയ്യാനാണു ബിഗ്‌ ബോസ്‌  മത്സരാർത്ഥികളോട്‌ നിർദ്ദേശിച്ചത്‌. യഥാർത്ഥത്തിൽ മോശം പ്രകടനം കാഴ്ച വച്ചവരും കളിയിൽ വേണ്ടത്ര ഇടപെടാതിരുന്നവരും സോമദാസ്‌, അലസാഡ്ര, സുജോ മാത്യു, രാജിനി ചാണ്ടി, മഞ്ചു പത്രോസ്‌, പരീക്കുട്ടി എന്നിവരാണ്. കളിയിൽ ഇവരുടെ സംഭാവന ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, മത്സരാർത്ഥികൾ ബിഗ്‌ ബോസിന്റെ നിർദ്ദേശം തെറ്റിച്ചുകൊണ്ട്‌ രജിത്ത്‌ കുമാറിന്റെ പേരു നിർദ്ദേശിച്ചു. പൂർണമായും മണ്ടത്തരമാണെങ്കിലും രജിത്‌ കുമാറിന്റെ ഇടപെടൽ കളിയിൽ ഉണ്ടായിരുന്നു. സോമദാസിനെയൊന്നും എവിടേയും കണ്ടിട്ടു പോലുമില്ല.

രജിത്‌ കുമാറിനെ നിർദ്ദേശിച്ചത്‌ തെറ്റാവാനുള്ള കാരണങ്ങൾ ഇവയാണ്.

1. സോമദാസിനെ പോലുള്ള കളിയിൽ ഒരു ഇടപെടലും നടത്താത്തവർ പുറത്ത്‌ ഇരിക്കുന്നു.
2. മണ്ടത്തരമാണെങ്കിലും 250 ലക്ഷ്വറി പോയിന്റ്‌ കളഞ്ഞെങ്കിലും രജിത്‌ കുമാർ കളിയിൽ ഇടപെടുന്നുണ്ടായിരുന്നു.
3. രജിത്‌ കുമാറിന്റെ സ്വാമി വേഷം ശരിയായില്ലെന്നായിരുന്നു മത്സരാർത്ഥികളുടെ പരാതി. പൊലീസ്‌ വേഷത്തെക്കുറിച്ച്‌ അവർ മനപൂർവ്വം മൗനം പാലിച്ചു.

അടിസ്ഥാനപരമായി ബിഗ്‌ ബോസ്‌ ഒരു എന്റർടെയിന്റ്‌മെന്റ്‌ ഷോയാണ്. ആ ഗെയിമിൽ കളിക്കാൻ തയ്യാറായിട്ടാണ് മത്സരാർത്ഥികൾ അകത്തേക്ക്‌ വരുന്നത്‌. എന്നാൽ ജയിലിൽ അടച്ചതിന്റെ പേരിൽ രാജിനി ചാണ്ടിയൊക്കെ വൻ സീനുണ്ടാക്കി. കരച്ചിൽ, നിരാഹാരം, മരുന്ന് കഴിക്കാതെ പ്രതിഷേധിക്കൽ. ഇതൊക്കെ എന്തിനു വേണ്ടിയാണെന്ന് പ്രേക്ഷകർക്ക്‌ മനസിലാവുന്നു പോലുമില്ല. 

രണ്ടാഴ്ച എത്തുമ്പോൾ ബിഗ്‌ ബോസിൽ മത്സരാർത്ഥികൾ പരസ്പരം ടാർഗറ്റ്‌ ചെയ്തു കളിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായാണ് ഇന്നലെ രജിത്ത്‌ കുമാർ ജയിലിൽ ആയതും സോമദാസ്‌ പുറത്ത്‌ നടന്നതും. ഫുക്രു ഇന്നലെയത്‌ രജിത്തിനോട്‌ തന്നെ നേരിട്ട്‌ പറയുകയും ചെയ്തു. അത്‌ കൂടാതെ ഇന്നലെ ഒരു വിഷയം കിട്ടിയപ്പോൾ സുജോ മാത്യു എലീനയെ ടാർഗറ്റ്‌ ചെയ്ത് അനാവശ്യ വിവാദമുണ്ടാക്കുകയും സ്ത്രീ വിരുദ്ധത പറയുകയും ചെയ്തു. എലീന തമാശയായി അലവലാതികൾ എന്ന് പറഞ്ഞതിൽ കയറിപ്പിടിച്ച് അടിയുണ്ടാക്കി എലീനയെകൊണ്ട്‌ മാപ്പു പറയിപ്പിച്ചു. അതിനൊപ്പം സുജോ പറഞ്ഞത്‌ പെണ്ണായാൽ അടക്കവും ഒതുക്കവും വേണമെന്നും ആണുങ്ങളോട്‌ സംസാരിക്കാൻ പഠിക്കണമെന്നൊക്കെയാണ്. 

ഓരോരുത്തരും വ്യക്തമായ ഗെയിം പ്ലാനോടെ മുന്നോട്ട്‌ നീങ്ങുന്നതാണ് രണ്ടാഴ്ചയാവുമ്പോൾ കാണുന്നത്‌. ആരൊക്കെ ബാക്കിയാവും ആരൊക്കെ പുറത്താവും എന്ന് കാത്തിരുന്നു കാണാം.