ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അടുത്ത പേളിഷ് എന്ന ടൈറ്റിലായിരുന്നു അലസാന്‍ഡ്രയ്ക്കും സുജോയ്ക്കും ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. 


ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അടുത്ത പേളിഷ് എന്ന ടൈറ്റിലായിരുന്നു അലസാന്‍ഡ്രയ്ക്കും സുജോയ്ക്കും ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. പ്രണയനാടകം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് സുജോയുടെ കുടുംബസുഹൃത്ത് കൂടിയായ പവന്‍ ജിനോ തോമസ് ബിഗ് ബോസിലേക്കെത്തുന്നത്. ആ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ബിഗ് ബോസ് വീട്ടില്‍ വന്യമായ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.

സുജോയുടെ കാമുകയായ സഞ്ജനയുടെ പേര് ആദ്യമായി വീട്ടില്‍ മുഴങ്ങിയത് അന്നായിരുന്നു. പുറത്തൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിട്ടും അകത്ത് അലസാന്‍ഡ്രയുമായി പ്രണയനാടകം കളിക്കുകയാണെന്ന് പവന്‍ തുറന്നടിച്ചു. ഇതിന്റെ പേരില്‍ നിരവധി തല്ലുകളും തര്‍ക്കങ്ങളും വീട്ടിലുണ്ടായി. വീടിന്റെ സമാധാന അന്തരീക്ഷം തന്നെ തകര്‍ക്കുന്ന തരത്തിലേക്കായിരുന്നു കാര്യങ്ങള്‍. മറ്റുള്ളവരെ കൂടി പവന്‍ സഞ്ജനയെ കുറിച്ചും പുറത്തെ ബന്ധത്തിന്റെ ആഴത്തെ കുറിച്ചും പറഞ്ഞ് മനസിലാക്കിയതോടെ സുജോ പൊളിഞ്ഞടുങ്ങി നില്‍ക്കുകയായിരുന്നു.

പിന്നാലെ വന്ന കണ്ണുരോഗം ഒരു തരത്തില്‍ സുജോയെ രക്ഷപ്പെടുത്തിയെന്ന് പറയാം. എന്നാല്‍ തിരിച്ചുവന്നത് പവന്‍ തന്നെയാണോ എന്നായിരുന്നു സംശയം. അലസാന്‍ഡ്രയുമായുള്ള ബന്ധം ഉപേക്ഷിച്ചു. മിണ്ടാന്‍ പോലും തയ്യാറായതുമില്ല. അവിടെയായിരുന്നു മറ്റൊരു ട്വിസ്റ്റ്. അലസാന്‍ഡ്രയുടെ പ്രണയം സീരിയസായിരുന്നുവെന്ന് തുറന്നുപറഞ്ഞു. അതിന്റെ പേരിലും തര്‍ക്കങ്ങളുണ്ടായി. ആ സ്റ്റാന്റില്‍ അവസാനം വരെ ഉറച്ചുനിന്ന് സാന്‍ഡ്ര പുറത്തിറങ്ങുമ്‌പോഴും അത് തിരുത്തിയിട്ടില്ല. 

ഫുക്രു ചോദിച്ചപ്പോള്‍ സുജോയെ മിസ് ചെയ്യുമെന്ന് സാന്‍ഡ്ര തറപ്പിച്ചു പറയുകയും ചെയ്തു. പലപ്പോഴും സാന്‍ഡ്ര സുജോയോട് അടുക്കാന്‍ ശ്രമിക്കുന്നതും, അവന്‍ പറയുന്നത് കേട്ടിരിക്കുന്നതും എല്ലാം കാണാമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയും ഇതാണ്. ബിഗ് ബോസ് അവസാനിച്ച് വീട്ടിലേക്കെത്തിയ സുജോയുമൊത്തുള്ള ഒരു സെല്‍ഫിക്ക് സഞ്ജന കൊടുത്ത കുറിപ്പ് ഒരു ദുഷ്ടശക്തിക്കും നമ്മളെ തകര്‍ക്കാനാവില്ല എന്നാണ്. ബിഗ് ബോസ് വീട്ടിലെ കഥകളുമായി കൂട്ടിച്ചേര്‍ത്താണ്ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. അങ്ങനെയാകുമ്‌പോള്‍ സഞ്ജന ഉദ്ദേശിച്ചത് ആരെയോ ആണെന്നാണ് ആരാധകരുടെ പക്ഷം.

View post on Instagram