ബിഗ് ബോസ്സില്‍ ഓരോ മത്സരാര്‍ഥിയും ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. എല്ലാവരും വാശിയോടെ ഓരോ ദിവസവും പോരാടുന്നു. അതിനിടയില്‍ സംഘര്‍ഷവും അത് കയ്യാങ്കളിയിലേക്കും എത്തുന്നു. ഇന്ന് രഘുവും ദയ അശ്വതിയും തമ്മിലാണ് രൂക്ഷമായി വാക്കുതര്‍ക്കം നടന്നത്. രജിത് കുമാറിനെ ചൊല്ലിയായിരുന്നു രഘുവും ദയ അശ്വതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്.

കണ്ണിന് അസുഖം ബാധിച്ച് തിരിച്ചെത്തിയ രഘു രജിത്തിനോട് കാട്ടുന്ന അടുപ്പത്തെ കുറിച്ച് രേഷ്‍മ ചോദിക്കുകയായിരുന്നു. എന്നാല്‍ രജിത്തിനെയല്ല, സുജോയുടെ മസില്‍ പവറിനെയാണ് താൻ പരിഗണിക്കുന്നത് എന്ന് രഘു പറഞ്ഞു. എപ്പോഴും നീതിയുടെ വശത്താണ് താൻ നില്‍ക്കുകയെന്നും രഘു പറഞ്ഞു. ഓരോ ആള്‍ക്കാരും ഓരോ സംഘമായി മാറുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മാറുന്നുണ്ട് എന്നും രഘു പറഞ്ഞു. രേഷ്‍മയോട് രഘു സംസാരിക്കുന്നത് കേട്ട ദയ അശ്വതിയും ഇടപെട്ടു. പണ്ട് രജിത്തിനെ കുറിച്ച് എന്തൊക്കെയാണ് രഘു പറഞ്ഞിരുന്നത് എന്ന് ദയ അശ്വതി ചോദിച്ചു. എന്തൊക്കെയാണ് പറഞ്ഞതെന്ന് പറയുവെന്ന് ചോദിച്ച് രഘു ദയ അശ്വതിയുടെ അടുത്തേയ്‍ക്ക് വന്നു. തുടര്‍ന്നായിരുന്നു സംഭവം രൂക്ഷമായത്. കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്‍ക്ക് പോയപ്പോള്‍ പറഞ്ഞ കാര്യമായിരുന്നു ദയ അശ്വതി സൂചിപ്പിച്ചത്. എന്നാല്‍ ദയ അശ്വതിയും മാറിയിരുന്നുവെന്ന് രഘു പറഞ്ഞു. രജിത് തന്നെ കുറ്റപ്പെടുത്തിയതു കൊണ്ടായിരുന്നു താൻ മാറിയത് എന്ന് ദയ അശ്വതി പറഞ്ഞു. പുറത്തുപോയി വന്ന രഘു പഴയതുപോലെയല്ല എന്ന് ദയ അശ്വതി പറഞ്ഞു. നിങ്ങളോ എന്ന് രഘു തിരിച്ചുചോദിച്ചു. മാഷിന്റെ കൂടെയാണ് ഇതൊരു ഗെയിമാണ് എന്നൊക്കെ രഘു പറഞ്ഞിരുന്നു. ബിഗ് ബോസ്സില്‍ വന്നപ്പോള്‍ ദയ അശ്വതിയും അങ്ങനെ തന്നെയല്ലേ ചെയ്‍തത് എന്ന് രഘു പറഞ്ഞു.

വന്ന് കെട്ടിപ്പിടിച്ചത് ദയ അല്ലേയെന്ന് രഘു ചോദിച്ചു. പ്രേമിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‍തത് എന്തേയെന്നും രഘു ചോദിച്ചു. കൂടെക്കൂട്ടില്ല എന്ന് മനസ്സിലായത് കൊണ്ടല്ലേ. എല്ലാം കണ്ടിട്ട് വന്ന് ഫേയ്‍ക്ക് ആകുകയാണ് രഘുവെന്ന് ദയ അശ്വതി പറഞ്ഞു. എന്തുകൊണ്ടാണ് കെട്ടിപ്പിടിച്ചതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഇഷ്‍ടമായതു കൊണ്ടാണെന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. നിങ്ങള്‍ ഇവിടെനിന്ന് പോകേണ്ട ആളാണെന്ന് താൻ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രഘു പറഞ്ഞു. പുറത്തെ വിഷയങ്ങള്‍ ഇവിടെ കൊണ്ടുവരുന്നത് നിങ്ങളാണെന്നും രഘു ദയ അശ്വതിയോട് പറഞ്ഞു. വന്നപ്പോള്‍ കെട്ടിപ്പിടിക്കുകയും വളയില്ലെന്ന് കണ്ടപ്പോള്‍ ഒഴിവാക്കുകയും ചെയ്‍തുവെന്നും രഘു ദയ അശ്വതിയോട് പറഞ്ഞു. തന്നെ നാറ്റിച്ചപ്പോള്‍ താനും നാറ്റിച്ചെന്ന് ദയ അശ്വതി പറഞ്ഞു.

താനും രജിത്തും ടീമാണടോയെന്ന് രഘു പറഞ്ഞു. താൻ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാല്‍ ചെയ്യൂവെന്ന് രഘു പറഞ്ഞു. തന്നെ നാറ്റിച്ചപ്പോള്‍ താനും നാറ്റിച്ചെന്ന് ദയ അശ്വതി ആവര്‍ത്തിച്ചു. ഏതൊക്കെ രീതിയില്‍ നാറ്റിച്ചെന്ന് തനിക്ക് അറിയില്ലെന്ന് രഘു പറഞ്ഞു. താൻ നാറ്റിക്കുമെന്ന് ദയ അശ്വതി പറഞ്ഞു. അത് തന്നോട് പറയുന്നതാണ് തന്റെ വിഷയം എന്ന് രഘു പറഞ്ഞു.

രഘുവുമായുള്ള തര്‍ക്കത്തിനു ശേഷവും അതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു ദയ അശ്വതി. ഫുക്രുവും ആര്യയും വീണാ നായരും എലീനയും ആശ്വസിപ്പിക്കുമ്പോഴും ദയ അശ്വതി രൂക്ഷമായി സംസാരിച്ചു. ആരെ കാണിക്കാനാണ് ഇപ്പോള്‍ ദേഷ്യപ്പെടുന്നതെന്ന് ഫുക്രു ചോദിച്ചു. താൻ ബിഗ് ബോസ് വിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് ദയ അശ്വതി പറഞ്ഞു. അപ്പോഴും എല്ലാവരും ദയ അശ്വതിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.