ഓരോ ദിവസവും ബിഗ് ബോസ് വേറിട്ടതും ആകാംക്ഷഭരിതവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഓരോരുത്തരും ഓരോ കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിക്കുന്നതും ഓരോ ഭാഗത്ത് കാണുന്നു. അതിനിടയിലായിരുന്നു ജസ്‍ല മാടശ്ശേരിയും ദയ അശ്വതിയും ബിഗ് ബോസ്സിലേക്ക് എത്തിയത്. ജസ്‍ല രജിത് കുമാറിനോട് രൂക്ഷമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അതേസമയം തന്നെ അടുപ്പം കളയാതെയും നോക്കുന്നു. രജിത് കുമാറിനോട് അടുപ്പമുണ്ടാക്കാൻ ദയ അശ്വതി ശ്രമിക്കുന്നതും ബിഗ് ബോസ്സില്‍ കണ്ടു.

രാവിലെ എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. താൻ അടുത്തുപോയി ഇരുന്നാല്‍ രജിത് കുമാര്‍ മാറി ഇരിക്കുമെന്ന് ദയ അശ്വതി പറഞ്ഞു. താൻ പെട്ടെന്ന് കഴിച്ചുതീര്‍ക്കും, ദയ അശ്വതി സമാധാനത്തോടെ കഴിക്ക് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ രജിത് കുമാറിന്റെ അടുത്ത് പോയി ഇരിക്കൂവെന്ന് മറ്റെല്ലാവരും ദയ അശ്വതിയോട് പറഞ്ഞു. ആഹാരത്തെ ബഹുമാനിച്ച് കഴിക്കാൻ രജിത് കുമാര്‍ പറഞ്ഞു. അതിനിടയില്‍  രജിത് കുമാറിന്റെ അടുത്ത് ഇരിക്കാൻ  ദയ അശ്വതിയെ സുജോ നിര്‍ബന്ധിച്ചു.  രജിത് കുമാറിന് ദേഷ്യം വരികയും ചെയ്‍തു. ദയ അശ്വതി അടുത്ത് വന്നപ്പോള്‍ രജിത് കുമാര്‍ എഴുന്നേറ്റുപോകുകയും ചെയ്‍തു. പിടിച്ചിരുത്താൻ ശ്രമിച്ച സുജോയോട് തട്ടിക്കയറുകയും ചെയ്‍തു.

പറച്ചില്‍ മാത്രമേ ഉള്ളൂ, പുള്ളിക്കാരന് ഭയങ്കര പേടിയാണ് എന്ന് എലീന പറഞ്ഞു. തനിക്ക് വലിയ ഇഷ്‍ടമാണ് എന്ന് ദയ അശ്വതി പറഞ്ഞു. ചേച്ചി പ്രണയിക്കുമോ എന്ന പേടിയാണ് എന്ന് എലീന പറഞ്ഞു. വേണ്ടിവന്നാല്‍ പ്രണയിക്കുമെന്നായിരുന്നു ദയ അശ്വതിയുടെ മറുപടി.

എന്താ ഇത് ഇരിക്കാൻ പറ്റില്ല, ഓടുന്നുവെന്നും ദയ അശ്വതി പറഞ്ഞു. തനിക്ക് വലിയ ഇഷ്‍ടവും ബഹുമാനവുമൊക്കെയാണ്, എന്നാല്‍ തന്നെ അവഗണിക്കുകയാണ് എന്നും ദയ അശ്വതി പറഞ്ഞു.

അതിനിടയില്‍ രജിത് കുമാര്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേയ്‍ക്ക് തിരിച്ചുവന്നു. എന്തിനാണ് നിങ്ങള്‍ ഓടിയത് എന്ന് ദയ അശ്വതി ചോദിച്ചു. ആഹാരം കഴിക്കുമ്പോള്‍ ആഹാരത്തെ ബഹുമാനിക്കണം എന്ന് രജിത് കുമാര്‍ പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ ആഹാരം കഴിക്കുന്നതിനിടെ അല്ലേ ഓടിയത് എന്ന ദയ അശ്വതി ചോദിച്ചു. താൻ ആഹാരം കഴിച്ചതിനു ശേഷമാണ് എഴുന്നേറ്റത് എന്ന് രജിത് കുമാറും പറഞ്ഞു. പിള്ളേര് എന്തൊക്കെയോ പറയും, വയസ്സായാല്‍ അടക്കവും ഒതുക്കവും ഒക്കെ വേണം, അതാണ് താൻ കാണിക്കുന്നത് എന്നും രജിത് കുമാര്‍ പറഞ്ഞു. ആ അടക്കവും ഒതുക്കവും ആണ് അല്ലേ കാണുന്നത് എന്ന് ദയ അശ്വതിയും പറഞ്ഞു. അടക്കവും ഒതുക്കവും വസ്‍ത്രധാരണത്തില്‍ അല്ല പക്ഷേ എന്തിനാണ് എഴുന്നേറ്റ് ഓടുന്നത് എനിക്കറിയില്ല എന്ന് ദയ അശ്വതി പറഞ്ഞു. തന്റെ മനസ്സിന്റെ പിടിവിട്ടുപോയാലോ എന്ന് സംശയം തോന്നുന്നുവെന്ന് രേഷ്‍മ പറഞ്ഞു. തപസ്സ് ഇളക്ക് ചേച്ചിയെന്നും രേഷ്‍മ ദയ അശ്വതിയോട് പറഞ്ഞു. അതിനിടയില്‍ രജിത് കുമാര്‍ വീണ്ടും വന്ന് ദയ അശ്വതിയുടെ അടുത്ത് ഇരിക്കുകയും ചെയ്‍തു. ഇപ്പോള്‍ ഇവിടെ വന്നിരിക്കുമ്പോള്‍ അതാണ് അതിന്റെ വൃത്തിയെന്നും രജിത് കുമാര്‍ പറഞ്ഞു. പിന്നീട് ദയ അശ്വതിക്ക് ഭക്ഷണം എടുത്തുകൊണ്ട് കൊടുക്കുകയും ചെയ്‍തു.