ടാസ്‍ക്കുകളും ഓരോ ആഴ്‍ചയിലെയും എലിമിനേഷനും ഒക്കെയായി ബിഗ് ബോസ് സംപ്രേഷണം തുടരുകയാണ്. ഒരുമിച്ച് കഴിയുന്നവര്‍ അടുത്ത സൗഹൃദത്തിലാകുന്നത് പതിവാണ്. ടാസ്‍ക്കുകള്‍ക്കിടയില്‍ കയ്യാങ്കളികളൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ പരസ്‍പരമുള്ള സൗഹൃദക്കാഴ്‍ചകള്‍ക്കും ബിഗ് ബോസ് വേദിയാകാറുണ്ട്. ഒരു ഗ്രൂപ്പായി മാറിയ ഫുക്രുവും ആര്യയും ദയ അശ്വതിയും എലീനയും തമ്മിലുള്ള സൗഹൃദസംഭാഷണങ്ങള്‍ ഇന്ന് കണ്ടു.

ദയ അശ്വതിയും ആര്യയും എലീനയും ഫുക്രുവും സംസാരിക്കുകയായിരുന്നു. ടാസ്‍ക്കുകളെക്കുറിച്ചൊന്നും അല്ലാതെ സാധാരണ സുഹൃത് സദസ്സുകളിലെ സംസാരം. ആര്യയും ഫുക്രുവും സംസാരിക്കുമ്പോഴായിരുന്നു എലീന കടന്നുവന്നത്. എന്താണ് എലീനയ്ക്ക് സങ്കടം എന്ന് ദയ അശ്വതി ചോദിച്ചു. ചിരിയും തമാശയൊന്നുമില്ല എന്ന് ദയ അശ്വതി പറഞ്ഞു. എലീനയ്‍ക്ക് ഇപ്പോള്‍ കുട്ടിക്കളിയില്ല എന്ന് എലീന പറഞ്ഞു. വെറുതെ ചായ കൊടുക്കല്‍ മാത്രമാണ് പണിയെന്നും എലീന പറഞ്ഞു. എലീന ബിഗ് ബോസ്സില്‍ ഒന്നും ചെയ്യുന്നില്ല എന്ന സുജോയുടെ വിമര്‍ശനത്തെ പരിഹസിച്ചെന്നോണമായിരുന്നു എലീനയുടെ മറുപടി. ബിഗ് ബോസ്സില്‍ നിന്ന് പോകുന്നതില്‍ വിഷമമുണ്ടോയെന്ന് പാഷാണം ഷാജി എലീനയോട് ചോദിച്ചു. എലീനയ്‍ക്ക് സങ്കടം വരികയും ചെയ്‍തു. എലീനയ്‍ക്ക് സങ്കടം വന്നുവെന്ന് ദയ അശ്വതി പറഞ്ഞു. ഓ ആരാണ് പറയുന്നത് എന്ന് മറ്റുള്ളവര്‍ പരിഹസിച്ചു. എന്തു പറഞ്ഞാലും സങ്കടം വരുന്ന ദയ അശ്വതിയെ താൻ അനുകരിച്ച് കാണിക്കാം എന്ന് എലീന പറഞ്ഞു. അനുകരിച്ച് കാണിക്കുകയും ചെയ്‍തു. രാവിലെ പാട്ട് രംഗത്തിനിടയിലും ദയ അശ്വതി കരയുന്നതും എലീന കാണിച്ചു. അതെന്തിനായിരുന്നു പാട്ട് കേട്ട് ഡാൻസ് ചെയ്യുമ്പോഴും കരഞ്ഞത് എന്ന് ഫുക്രു ചോദിച്ചു. എന്തായിരുന്നു പാട്ട് എന്ന് ആര്യയും ചോദിച്ചു. അത് എന്തോ ആലോചിച്ച് കരഞ്ഞതാണ് എന്ന് ദയ അശ്വതി പറഞ്ഞു. ഓ നേതാവ് എന്ന പാട്ടാണല്ലോയെന്ന് ആര്യ പറഞ്ഞു. നേതാവിനെ മിസ് ചെയ്‍തതുകൊണ്ടാണോ കരഞ്ഞത് എന്ന് മറ്റുള്ളവര്‍ ചോദിച്ചു. അപ്പോള്‍ ദയ അശ്വതി ചിരിക്കുകയായിരുന്നു. മറ്റുള്ളവര്‍ പരിഹസിക്കുകയും ചെയ്‍തു.