ബിഗ് ബോസ് ഇന്ന് ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ലാലേട്ടൻ വരുന്നുവെന്നതു തന്നെയാണ് പ്രധാന ആകര്‍ഷണം. ബിഗ് ബോസ്സിലെ സംഘര്‍ഷങ്ങള്‍ക്ക് മോഹൻലാല്‍ താക്കീത് നല്‍കാറുണ്ട്. ഇത്തവണ വളരെ പ്രസന്നവദനനായിട്ടാണ് മോഹൻലാല്‍ ബിഗ് ബോസ് തുടങ്ങിയത്. കണ്ണിന് അസുഖം ബാധിച്ച് മാറിനില്‍ക്കുന്ന രണ്ടുപേര്‍ ഇന്ന് അതിഥികളായി എത്തുകയും ചെയ്‍തു.

ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോയെന്നാണ് ലാലേട്ടൻ ആദ്യം ചോദിച്ചത്. ബിഗ് ബോസ്സില്‍ നിന്ന് മാറിനിന്നവരെ ഉദ്ദേശിച്ചായിരുന്നു മോഹൻലാല്‍ ചോദിച്ചത്. ബിഗ് ബോസ്സിലെ സൌഹൃദത്തെ കുറിച്ചും മോഹൻലാല്‍ ചോദിച്ചു. അങ്ങനെ രണ്ടുപേര്‍ വന്നിട്ടുണ്ട് എന്ന് മോഹൻലാല്‍ പറഞ്ഞു. രേഷ്‍മയും ദയയുമായിരുന്നു മോഹൻലാലിനൊപ്പം വേദിയിലെത്തിയത്. തന്നെ എല്ലാവരും മിസ് ചെയ്യുമെന്നാണ് താൻ കരുതിയത് എന്ന് രേഷ്‍മ പറഞ്ഞു. അതേസമയം വേദിയിലെത്തിയ ദയ കുറെ പരിഭവങ്ങളായിരുന്നു പറഞ്ഞത്. തന്നെ അപമാനിക്കുന്നതുപോലെയാണ് താൻ പോകുമ്പോള്‍ രജിത്തിന്റെ പെരുമാറ്റമെന്ന് ദയ പറഞ്ഞു. എന്നാല്‍ ദയ പോയത് വിഷമമായിരുന്നുവെന്നായിരുന്നു രജിത് പറഞ്ഞത്. കണ്ണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ താൻ ദയയോട് മിണ്ടിയല്ലോയെന്നും രജിത്ത് പറഞ്ഞു. എന്നാല്‍ മിണ്ടിയില്ലെന്നു മാത്രമല്ല ദേഷ്യപ്പെടുകയാണ് ചെയ്‍തത് എന്നും ദയ പറഞ്ഞു. ദയയോട് ഇഷ്‍ടമാണ് എന്ന് എല്ലാവരും പറഞ്ഞു. എന്നിട്ടാണോ എല്ലാവരും തനിക്ക് പഴത്തൊലി തന്നത് എന്ന് ദയ ചോദിച്ചു. എന്നാല്‍ താൻ പഴത്തൊലി കൊടുത്തില്ലെന്ന് രജിത് പറഞ്ഞു. അതുകൊണ്ട് മാത്രമാണ് തനിക്ക് ഇപ്പോഴും ഇഷ്‍ടമെന്നും ദയ അശ്വതി പറഞ്ഞു. ദയ വീണ്ടും കരയാൻ തുടങ്ങിയപ്പോള്‍ മോഹൻലാല്‍ ഇടപെട്ട് പറഞ്ഞയയ്‍ക്കുകയുമായിരുന്നു.