മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ മത്സരാര്‍ഥികളുടെ മികച്ച പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോരുത്തരും അവരവരുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ആദ്യത്തെ എവിക്ഷൻ പട്ടിക (പുറത്താക്കപ്പെടുന്നവരുടെ നോമിനേഷൻ) പുറത്തുവന്നതോടെയാണ് മത്സരം മുറുകിയത്. മത്സരം രൂക്ഷമാകുന്നുണ്ടെങ്കിലും ചില മത്സരാര്‍ഥികളുടെ തമാശകള്‍ ആസ്വാദകരെ ആസ്വദിപ്പിക്കുന്നു. ബിഗ് ബോസ്സില്‍ ചെറിയ തമാശകള്‍ ഒപ്പിക്കുന്ന ഫുക്രു ഷോയെ തന്നെ ട്രോളുകയും ചെയ്‍തു ഇന്നത്തെ ഭാഗത്തില്‍.

അലസാൻഡ്രയും സുജോയും തമ്മില്‍ പ്രണയമുണ്ടെന്ന് ബിഗ് ബോസ്സില്‍ ചര്‍ച്ചയാകുന്നുണ്ട്. അലസാൻഡ്രയെ സുജോ തമാശയ്‍ക്ക് പ്രപ്പോസ് ചെയ്‍ത് കാര്യമാകുന്നുവെന്ന് മറ്റുള്ളവര്‍ സൂചനകളിലൂടെ പറയുന്നു. രജിത് കുമാര്‍ അത് അലസാൻഡ്രോയോട് വ്യക്തതയോടെയും സൂചിപ്പിക്കുന്നു. അത് സുജോയും ചെറുതായി സമ്മതിക്കുന്നു. എന്നാല്‍ ഇത് ബിഗ് ബോസ്സിലെ ഗെയിമിന്റെ ഭാഗമാണെന്നും ചിലര്‍ പറയുന്നു. അതാണ് ഫുക്രു ട്രോളിയത്. കഴിഞ്ഞ സീസണില്‍ ശ്രീനിഷും പേളി മാണിയും തമ്മില്‍ പ്രണയത്തിലാകുകയും പിന്നീട് വിവാഹം ചെയ്‍തതും പ്രേക്ഷകരുടെ ഓര്‍മ്മയിലേക്ക് എത്തിക്കുന്നതായിരുന്നു ഫുക്രുവിന്റെ ഡയലോഗ്. സുജോ എക്സര്‍സൈസ് ചെയ്യുകയാണ്. തൊട്ടടുത്ത് അലസാൻഡ്രയുമുണ്ട്. അവര്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫുക്രു അതുവഴി പോകുന്നത്. വെറുതെ പ്രണയിച്ച് നടക്കുക മാത്രം പോര വിവാഹം കഴിക്കണം എന്നാണ് ഫുക്രു പറഞ്ഞത്. പുറത്ത് ആര്‍മിയൊക്കെ തുടങ്ങാനുള്ളതാണ് എന്നായിരുന്നു ഫുക്രുവിന്റെ ഡയലോഗ്.