ബിഗ് ബോസ് ആകര്‍ഷകമാക്കുന്നത് ഓരോ ആഴ്‍ചയിലെയും ടാസ്‍ക്കുകള്‍ കൂടിയാണ്. രസകരമായ ടാസ്‍ക്കുകളാണ് ഓരോ പ്രാവശ്യവും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കുക. വാശിയോടെ മത്സരിക്കുമ്പോള്‍ കയ്യാങ്കളിയോളം കാര്യങ്ങള്‍ എത്തുകയും ചെയ്യാറുണ്ട്. ഇന്നത്തെ ടാസ്‍ക്കില്‍ ഒരു ഘട്ടത്തില്‍ ആരാണ് രണ്ടാമത് എത്തിയത് എന്നതിനെ ചൊല്ലിയായിരുന്നു ഇന്നത്തെ തര്‍ക്കം. ഒന്നാമത് എത്തിയത് ഫുക്രു ആയിരുന്നു.

സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കുകയായിരുന്നു ഇന്ന് ബിഗ് ബോസ് നല്‍കിയ ടാസ്‍ക്. ആക്ടീവ് മേഖലയിലായിരുന്നു സ്വര്‍ണ ഖനി ഒരുക്കിയത്. അറിയിപ്പ് മുഴങ്ങുമ്പോള്‍ മത്സരിച്ചു തുടങ്ങാമെന്നായിരുന്നു നിര്‍ദ്ദേശം. ആദ്യം ആക്ടീവ് ഏരിയയുടെ വാതില്‍ തൊടുന്ന രണ്ടുപേര്‍ക്കായിരിക്കും സ്വര്‍ണ ഖനിയില്‍ പ്രവേശിക്കാൻ അവസരം കിട്ടുക. അങ്ങനെ ആദ്യം അവസരം കിട്ടിയത് പാഷാണം ഷാജിക്കും സുജോയ്‍ക്കുമായിരുന്നു. രണ്ടുപേരും പോയി സ്വര്‍ണം എടുത്ത് കൊണ്ടുവരികയും ചെയ്‍തു. രണ്ടാമത്തെ അവസരത്തിലായിരുന്നു തര്‍ക്കം. ആദ്യം വാതില്‍ തൊട്ടത് ഫുക്രുവാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായി. രണ്ടാമത് തൊട്ടത് വീണാ നായരാണ് എന്ന് ഫുക്രു പറഞ്ഞു. എന്നാല്‍ സുജോയാണ് രണ്ടാമത് തൊട്ടത് എന്ന് രജിത് കുമാര്‍ പറഞ്ഞു. ഒടുവില്‍ തര്‍ക്കമായി. ക്യാപ്റ്റൻ ആയ പാഷാണം ഷാജി ബിഗ് ബോസ്സിന്റെ സഹായം തേടി. ആരാണ് ഒന്നും രണ്ടും എത്തിയത് എന്ന് തീരുമാനിക്കാൻ പറ്റുന്നില്ലെങ്കില്‍ വീണ്ടും മത്സരം നടത്താമെന്ന് ബിഗ് ബോസ് പറഞ്ഞു. അങ്ങനെ വീണ്ടും മത്സരം നടത്തി. രണ്ടാം സ്ഥാനം ആര്‍ക്കെന്ന് നോക്കാനായിരുന്നു മത്സരം. സംസാരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നതിനാല്‍ വീണയ്‍ക്ക് കൃത്യമായി മത്സരിക്കാൻ കഴിഞ്ഞില്ല. സുജോ രണ്ടാമതായിരുന്നു മത്സരത്തില്‍ എത്തിയത്.