ബിഗ് ബോസ്സില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ മത്സരം ഉണ്ടെന്നത് വ്യക്തമാണ്. ഓരോരുത്തരും അവരുടെ മികവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. അതിനിടയില്‍ പലരും തമ്മില്‍ പിണക്കങ്ങളും ഇണക്കങ്ങളുമുണ്ടാകുന്നു. അതേസമയം തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ ഹൃദയം തുറന്ന് സംസാരിക്കുന്ന ഭാഗങ്ങളും ഉണ്ടാകാറുണ്ട്. ഒഴിവു സമയം കളയാൻ വേണ്ടിയുള്ള ചില കുസൃതിത്തരങ്ങള്‍.

പലപ്പോഴും കുസൃതികള്‍ക്ക് മുന്നില്‍ നില്‍ക്കാറുള്ളത് ഫുക്രുവാണ്. ഇന്ന് ഫുക്രു ഇരയാക്കിയത് തെസ്‍നി ഖാനെയായിരുന്നു. ഫുക്രു ഒരു കഥ പറയുകയായിരുന്നു. എല്ലാവരും പേടിക്കും എന്ന് മറ്റുള്ളവര്‍ പറയുന്നുമുണ്ട്. ഒരു ആണും പെണ്ണുമാണ് കഥയിലെ കഥാപാത്രങ്ങള്‍. ആണിന്റെ കഴുത്തിന് പെണ്‍കുട്ടി കല്ലെറിഞ്ഞു. മെഡുല്ല ഒംബ്ലാഗേറ്റയ്‍ക്ക് കൊണ്ട് ആണ് മരിച്ചു. ആണിന് ഒരു മോതിരം ഉണ്ടായിരുന്നു. അത് നേരത്തെ തന്നെ പെണ്‍കുട്ടി വാങ്ങിച്ചിരുന്നു. ആണ് മരിച്ചത് കണ്ട് പേടിച്ച് പെണ്‍കുട്ടി അവിടെ നിന്ന് പോയി. പൊലീസ് ഒക്കെ എത്തി അന്വേഷണം നടത്തി. ആണ് മരിച്ചു കിടക്കുന്നതും കണ്ടു, മോതിരം കാണാനില്ലെന്നും വ്യക്തമായി. അങ്ങനെ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്തി. മോതിരം എവിടെ നിന്ന് എന്ന് ചോദിച്ചു- ഫുക്രു രസകരമായി നടന്ന സംഭവമെന്ന് വ്യക്തമാക്കി ആകാംക്ഷകള്‍ നിറച്ച് കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തെസ്‍നി ഖാൻ കഥയില്‍ മുഴുകുകയും ചെയ്‍തു. പെട്ടെന്നാണ് ഒരാള്‍ അലറിയത്.  തെസ്‍നി ഖാൻ പേടിച്ചു വിറക്കുകയും ചെയ്‍തു. രാത്രിയിലായിരുന്നു സംഭവം. തെസ്‍നി ഖാന് ഇരുന്നയിടത്തു നിന്ന് എഴുന്നേല്‍ക്കാനായില്ല. മറ്റുള്ളവര്‍ പോകുകയും ചെയ്‍തു. തെസ്‍നി ഖാൻ അലര്‍ച്ച നിര്‍ത്താതായപ്പോള്‍ അവര്‍ തിരിച്ചുവന്നു. തെസ്‍നി ഖാൻ കരയുകയാണോ ചിരിക്കുകയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തനിക്ക് പെട്ടെന്ന് എഴുന്നേല്‍ക്കാനാകില്ല എന്ന് അറിഞ്ഞുകൂടെയെന്നായിരുന്നു തെസ്‍നി ഖാൻ ചോദിച്ചത്. എല്ലാവരും കൂടി തെസ്‍നി ഖാനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്‍തു. എന്തായാലും സംഭവം രസകരമായി അവസാനിപ്പിക്കുകയും ചെയ്‍തു.