ബിഗ് ബോസ് വീട്ടില്‍ ഏറെ സംഭവബഹുലമായ പ്രണയമായിരുന്നു അലസാന്‍ഡ്രയും സുജോയും തമ്മിലുള്ളത്. കണ്ണിന് രോഗം വന്ന് ഇരുവരും പുറത്തുപോകുന്നതിന് മുമ്പും പിന്നീട് ഇരുവരും തിരിച്ചെത്തിയപ്പോഴും അവിടെ രണ്ട് തരത്തിലായിരുന്നു കാര്യങ്ങള്‍. പുറത്തുപോകുന്നതുവരെ പ്രണയം ചേര്‍ത്തുപിടിക്കുന്നുവെന്ന് പറഞ്ഞ സുജോ, തിരിച്ചെത്തിയപ്പോള്‍ പ്ലേറ്റ് മാറ്റി. എന്നാല്‍ അലസാന്‍ഡ്ര സീരിയസായാണ് സുജോയെ ഇഷ്ടപ്പെട്ടതെന്നും സുജോ സ്ട്രാറ്റജിയുടെ ഭാഗമായാണ് ചെയ്തതെന്ന് അറിയില്ലെന്നുമായിരുന്നു. 

അവന് വേണ്ടി ഞാന്‍ കരഞ്ഞിട്ടുണ്ടെന്നും ഇഷ്ടം കൊണ്ടാണ് അത് കാണിച്ചതെന്നും വീട്ടുകാരോടും ഇക്കാര്യം പറഞ്ഞതായും അലസാന്‍ഡ്ര ജസ്‍ലയോട് പറഞ്ഞിരുന്നു. ആ പ്രണയകഥയ്ക്ക് പുതിയ ട്വിസ്റ്റ് വന്നതിന് ശേഷവും അലസാന്‍ഡ്രയ്ക്ക് സുജോയെ മറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇന്നലെ ജസ്‍ല പറഞ്ഞത്. അതിനൊരു കാരണ കൂടിയുണ്ടായിരുന്നു. ടാസ്കിനിടയില്‍ അലസാന്‍ഡ്ര പലപ്പോഴും സുജോയ്ക്ക് അനുകൂലമായി നില്‍ക്കുന്നതുപോലെ തോന്നി. സുഹൃത്തുക്കളായിരുന്നിട്ടുകൂടി ഫുക്രു, വീണ വാതിലില്‍ തൊടുന്നത് കണ്ടുവെന്ന് പറയുന്നത് ശരിയല്ലെന്ന് നിലപാടെടുത്തു. വീണയും സുജോയും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലും അലസാന്‍ഡ്രയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 

ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫുക്രു സുജോയെ കുറിച്ച് അലസാന്‍ഡ്രയോട് ചോദിച്ചത്. അവന്‍ ഭയങ്കര ഫേക്കാണെന്ന് ഫുക്രു പറഞ്ഞു. എനിക്ക് കുഴപ്പമില്ലെന്നും, എന്നാല്‍ നിന്നോട് പറഞ്ഞതുപോലെത്തന്നെ ടാസ്കിനിടയില്‍ തര്‍ക്കിച്ചാല്‍ അത് കാര്യായിട്ട് എടുക്കേണ്ടെന്നാണ് എന്നോട് സുജോ സംസാരിച്ചതെന്നും അലസാന്‍ഡ്ര പറഞ്ഞു. താന്‍ ആവശ്യമില്ലാത്ത സെന്‍റി കാണിക്കരുതെന്നും, മനസില്‍ പോലും അങ്ങനെയൊരു ചിന്ത വരരുതെന്നും ജസ്‍ല പറഞ്ഞു. ഇല്ലെന്നായിരുന്നു അലസാന്‍ഡ്രയുടെ മറുപടി. വേറെ ലെവല്‍ ടാസ്കുകളുമായി ബിഗ് ബോസ് എത്തുമ്പോള്‍ അലസാന്‍ഡ്രയും സുജോയും വീണ്ടും ചര്‍ച്ചകളിലേക്കെത്തുമെന്ന് ഉറപ്പ്.