ബിഗ്ബോസില്‍ വൈല്‍കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയതോടെ രജിത് കുമാറുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു ജസ്ല മടശ്ശേരി. എന്നാല്‍ കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡില്‍ പ്രത്യേക വാത്സല്യത്തോടെ ഒന്നിച്ചിരിക്കുന്ന രജിത്തിനെയും ജസ്ലയെയുമാണ് പ്രേക്ഷകര്‍ കണ്ടത്. ചൊവ്വാഴ്ചത്തെ ബിഗ്ബോസ് സീസണ്‍ 2വിന്‍റെ 24മത് എപ്പിസോഡില്‍ ഇതിന്‍റെ ഒരു തുടര്‍ കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. രാവിലെ ബിഗ്ബോസ് വീടിന്‍റെ മുന്നില്‍ ഒപ്പം നൃത്തം വയ്ക്കാന്‍ ജസ്ല രജിത്തിനെ ക്ഷണിക്കുന്നു.

ജസ്ലയെ വട്ടംകറക്കി രജിത് ചെറിയ സ്റ്റെപ്പുകള്‍ വയ്ക്കുന്നു. എന്നാല്‍ ജെസ്ലയുടെ കാതിലെ കമ്മല്‍ തെറിച്ച് നിലത്ത് വീഴുന്നു. ഇത് മനോഹരമായി എടുത്ത് ജെസ്ലയുടെ കാതില്‍ കുത്തിക്കൊടുക്കുന്ന രജിത്തിനെയാണ് പ്രേക്ഷകര്‍ കണ്ടത്. അതിന് പിന്നാലെ തെസ്നി ഖാനും രജിത്തും ഒന്നിച്ച 'ഹിപ്പ്നോട്ടിസം' സെഷനിലും ജെസ്ലയോടുള്ള രജിത് കുമാറിന്‍റെ വാത്സല്യം പുറത്തുവന്നു ജസ്ലയെക്കുറിച്ച് 'എന്‍റെ മകളെപ്പോലെ' എന്നാണ് രജിത് കുമാര്‍ പ്രതികരിച്ചത്.

എന്തായാലും ജെസ്ലലയ്ക്കും രജിത് കുമാറിനോടുള്ള സ്നേഹം പിന്നീട് പ്രകടിപ്പിക്കുന്നുണ്ട്. ഹിപ്നോട്ടിസം മാഷ് അഭിനയിക്കുന്നതാണ് എന്ന് എനിക്ക് അറിയാം, എന്നാല്‍ മാഷ് അത്ര താഴ്ന്ന് കൊടുക്കരുത്. നമ്മുടെ നിലവാരത്തില്‍ നില്‍ക്കണം, ആശയം വ്യത്യസ്തമാണെങ്കിലും മാഷോടുള്ള റെസ്പെക്ട് എനിക്കുണ്ട്. എന്നാല്‍ ഇമേജുകള്‍ പൊളിക്കണം എന്നാണ് രജിത് പറയുന്നത്. ഇമേജ് നോക്കരുത് എന്ന് തന്നെയാണ് ഞാനും പറയുന്നത്, അങ്ങനെയല്ലാതാകുമ്പോഴാണ് നിങ്ങള്‍ മണ്ടത്തരം പറയുന്നത് എന്ന് ജസ്ല രജിത്തിനോട് പറഞ്ഞു.

അതേ സമയം വീക്കിലി ടാസ്കില്‍ ബിഗ്ബോസ് ഹോട്ടലില്‍ പ്രധാന അതിഥികളായി എത്തിയ ജെസ്ലയും രജിത്തും മികച്ച കോമ്പിനേഷന്‍ തന്നെയാണ് എപ്പിസോഡില്‍ ഉടനീളം കാഴ്ചവെച്ചത്.