സംഭവബഹുലമായ ഒരു എവിക്ഷന്‍ എപ്പിസോഡായിരുന്നു ഒമ്പതാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച നടന്നത്. രണ്ടുപേരായിരുന്നു പുറത്തേക്ക്പോയത്. അതില്‍ സൂരജിന്‍റെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ജസ്‍ല പുറത്തേക്ക് പോകുമെന്ന് പലരും കരുതിയിരുന്നില്ല.

സംഭവബഹുലമായ ഒരു എവിക്ഷന്‍ എപ്പിസോഡായിരുന്നു ഒമ്പതാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച നടന്നത്. രണ്ടുപേരായിരുന്നു പുറത്തേക്ക്പോയത്. അതില്‍ സൂരജിന്‍റെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ജസ്‍ല പുറത്തേക്ക് പോകുമെന്ന് പലരും കരുതിയിരുന്നില്ല. എവിക്ഷന് ശേഷമുള്ള ജസ്‍ലയുടെ അപ്രതീക്ഷിത പെരുമാറ്റവും ബിഗ് ബോസ് വീട്ടില്‍ കണ്ടു. രജിത് കുമാറുമായി വ്യക്തിപരമായും ആശയപരമായും വ്യത്യാസങ്ങളുള്ള ജസ്‍ല പോരാന്‍ നേരത്തും ആ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. 

ഇപ്പോഴിതാ പുറത്തേക്കെത്തിയ ജസ്‍ലയ്ക്ക് സ്വീകരണമൊരുക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്നായിരുന്നു ജസ്‍ലയ്ക്ക് സ്വീകരണമൊരുക്കിയത്. ഗ്രൂപ്പംഗവും മുന്‍ ബി് ബോസ് മത്സരാര്‍ത്ഥിയുമായ ദിയ സന, രഹ്ന ഫാത്തിമയടക്കമുള്ളവര്‍ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയായിരുന്നു ജസ്‍ലയ്ക്ക് സ്വീകരണമൊരുക്കിയത്. മാലയും ബൊക്കയുമായി നിരവധി പേരും അര്‍ക്കൊപ്പം എത്തിയിരുന്നു.