ബിഗ് ബോസ് രണ്ടാം സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു മഞ്ജു പത്രോസ്. മത്സരങ്ങളില്‍ സജീവമായിരുന്ന മഞ്ജുവിന്‍റെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വീടിനുള്ളില്‍ രജിത് കുമാറുമായി നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും പലപ്പോഴും വലിയ വാദപ്രതിവാദങ്ങളിലേക്കും കയ്യാങ്കളിയിലേക്കും വരെ കാര്യങ്ങളെത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തുപോരുമ്പോള്‍ ഈ പ്രശ്നങ്ങളെല്ലാം തീര്‍ത്താണ് മഞ്ജു പോയത്. തനിക്ക് വ്യക്തിപരമായി അദ്ദേഹത്തോട് പ്രശ്നങ്ങളില്ലെന്നും, അദ്ദേഹം എല്ലാവരോടും അടുക്കാന്‍ ശ്രമിക്കണമെന്നും മഞ്ജു പറഞ്ഞു. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത് സാഹചര്യവശാല്‍ ഉള്ളതാണെന്നും എനിക്ക് അദ്ദേഹത്തെ നേരത്തെ അറിയല്ലെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മഞ്ജുവിന്‍റെ പിറന്നാളായ ഇന്ന് ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അവരുടെ പേജായ ബ്ലാക്കീസിലൂടെ. ഉറ്റ സുഹൃത്തായ സിമിയും മറ്റു കൂട്ടുകാരും ചേര്‍ന്നാണ് മഞ്ജുവിന് പിറന്നാള്‍ ഒരുക്കിയിരിക്കുന്നത്. നിറയെ ചുവന്ന ബലൂണുകള്‍ ചുറ്റും കെട്ടിവച്ച് തോരണങ്ങളും കേക്കുമൊക്കെയായാണ് പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ ചിലരുടെ കമന്‍റുകളാണ് ശ്രദ്ധേയമാകുന്നത്. ജന്മദിനാശംസകള്‍ മഞ്ജു.. ദൈവം അനുഗ്രഹിക്കട്ടെ.. ഇത് ഡിആര്‍കെ പറയാന്‍ പറഞ്ഞതാണ്. അകത്തായതുകൊണ്ടാണ്. എന്നാണ് ഒരു കമന്‍റ് ഇത്തരത്തില്‍ നിരവധിപേരാണ് മഞ്ജുവിന് ആശംസകളുമായി എത്തിയത്.