ലക്ഷ്വറി ടാസ്കില്‍ പോയിന്‍റ് നേടിക്കൊടുത്ത രജിത് സാറിനെ ക്യാപ്റ്റന്‍സി ടാസ്കില്‍ ഉള്‍പ്പെടുത്താത്തതാണ് ബിഗ് ബോസ് ഹൗസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയത്. താന്‍ നേടിക്കൊടുത്ത പോയിന്‍റില്‍ ലക്ഷ്വറി ടാസ്ക് പിടിച്ചിട്ടും തന്നെ തഴയുകയായിരുന്നുവെന്നാണ് രജിത്തിന്‍റെ പരാതി. ഗ്രൂപ്പില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചയാളെ ക്യാപ്റ്റന്‍സി ടാസ്കിന് വിടുക എന്നതാണ് മര്യാദയെന്നും രജിത വാദിച്ചു. എന്നാല്‍ ഇത്തരം വാദങ്ങളോടെല്ലാം രൂക്ഷമായ ഭാഷയിലാണ് മറ്റ് പല ടീമംഗങ്ങളും പുറത്തുള്ളവരും പ്രതികരിച്ചത്. താന്‍ പറഞ്ഞുകൊടുത്ത പോയിന്‍റുകള്‍ പറഞ്ഞാണ് രജിത് ടാസ്കില്‍ പോയിന്‍റ് നേടിയതെന്ന് ഫുക്രു പറയുകയും രജിതിനോട് തര്‍ക്കിക്കുകയും ചെയ്തു. 

ആ ലക്ഷ്വറി പോയിന്‍റ് മൊത്തമായി താന്‍ കൊണ്ടോയി തിന്നടോ എന്നായിരുന്നു സാജുവിന്‍റെ മറുപടി. അയാള്‍ ഒറ്റയ്ക്കിരുന്ന് ചിലയ്ക്കട്ടെ എന്നായിരുന്നു ആര്യയുടെ പ്രതികരണം. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയ ടീമിലെ മഞ്ജുവിന്‍റെ പ്രതികരണം ഇത്തവണയും രൂക്ഷമായ രീതിയിലായിരുന്നു. 'പേടിയാണ് തനിക്ക്, തന്നെപ്പോലൊരു  ചീത്ത ക്യാപ്റ്റനെ ഞങ്ങള്‍ക്ക് വേണ്ടടോ... തന്‍റെ നാടകം, ചെന്നായയാണെന്നുമായിരുന്നു മഞ്ജു പറഞ്ഞത്'ഇതിന് പുറമേയും ചില കാര്യങ്ങള്‍ കടുത്ത ഭാഷയില്‍ മഞ്ജു പറയുകയുണ്ടായി.

ബിഗ് ബോസ് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്ന സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്‍റെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മഞ്ജു മാന്യത വിട്ടാണ് സംസാരിക്കുന്നതെന്നായിരുന്നു പലരുടെയും കമന്‍റ്. അതില്‍ രജിതിനെ മാത്രം കേന്ദ്രീകരിച്ചാണ് മഞ്ജുവിന്‍റെ ഇത്തരത്തിലുള്ള മോശം പരാമര്‍ശങ്ങളെന്നും സോഷ്യല്‍ മീഡിയ പറയുന്നു. രജിതിനോട് മഞ്ജു കുഷ്ടരോഗികളുടെ മനാസാണ് തനിക്കെന്ന് പറഞ്ഞത്, എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നായിരുന്നു മറ്റൊരു ചോദ്യം. സുജോയുടെ മുഖം മാങ്ങാണ്ടി പോലെയാണെന്ന് പറഞ്ഞ് രജിത് സംസാരിച്ചപ്പോഴും വളരെ മോശമായ രീതിയിലായിരുന്നു മഞ്ജുവിന്‍റെ പ്രതികരണമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നു. സുജോ പോലും അതിനെ കാര്യമായി എടുക്കാതിരുന്നപ്പോള്‍ മഞ്ജു ഓവര്‍ റിയാക്ട് ചെയ്തുവെന്നായിരുന്നു വിമര്‍ശനം. 

എന്നാല്‍ ന്യായമുള്ള കാര്യത്തിനാണ് മ‍ഞ്ജുവിന്‍റെ പ്രതികരണങ്ങളെന്നും, വൈകാരികമായ പറയുമ്പോള്‍ വാക്കുകള്‍ കൈവിടുന്നതാണെന്നും മറ്റു ചിലര്‍ വാദിക്കുന്നു. ഇത്തരം തര്‍ക്കങ്ങളെല്ലാം ബിഗ് ബോസിനകത്തും പുറത്തും പൊടി പൊടിക്കുകയാണ്. ഇതിനിടയില്‍ രജിത് സാര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയിലേക്കെത്തുന്നുണ്ട്. പേടിയാണെന്ന് പറഞ്ഞവരോട് 'അങ്ങനെയാണെങ്കില്‍ എലിമിനേഷനില്‍ പോകാന്‍ താന്‍ തയ്യാറാണെന്നും. എന്‍റെ കാര്യം ജനങ്ങള്‍ നോക്കുമെന്നുമായിരുന്നു രജിതിന്‍റെ മറുപടി.