മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ആകര്‍ഷകമായ രംഗങ്ങള്‍ കൊണ്ട് മുന്നേറുകയാണ്. മത്സരാര്‍ഥികളുടെ നിലവാരം തന്നെയാണ് ഓരോ രംഗങ്ങളുടെയും ആകര്‍ഷണം. സ്വയം പിടിച്ചുനില്‍ക്കാനും ഗെയിമില്‍ തുടരാനുമാണ് മത്സരാര്‍ഥികളുടെ ശ്രമം. അതിനിടയിലാണ് ബിഗ് ബോസ് നിര്‍ദ്ദേശിക്കുന്ന രസകരമായ ടാസ്‍ക്കുകളും വരിക. ഒരു പ്രേതഭവനത്തെ ചുറ്റിപ്പറ്റിയുള്ള കൊലപാതകം ആയിരുന്നു ഇന്നത്തെ ടാസ്‍ക്.

ഒരു പ്രേതഭവനത്തിന്റെ അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു ബിഗ് ബോസ് ചെയ്‍തത്. ഹൊറര്‍ സിനിമകളിലേതിനു സമാനമായ സംഗീതവും. ഒരു ഹോസ്റ്റലും അതിനടുത്തുള്ള സെമിത്തേരിയുമാണ് വേദി. വേദിയെ കുറിച്ച് പരിചയപ്പെടുത്തിയ ബിഗ് ബോസ് ഓരോരുത്തരെയും വിളിപ്പിച്ചു. ഓരോരുത്തര്‍ക്കും റോള്‍ നല്‍കി. സുരേഷ് കൃഷ്‍ണനെ സംവിധായകനായും ഫുക്രുവിനെ അദ്ദേഹത്തിന്റെ സഹ സംവിധായകനായും മാറ്റി. ആര്യയെ പൊങ്ങച്ചക്കാരിയായി  മാറ്റി. അലസാൻഡ്രയെയും സുജോയെയും ഒളിച്ചോടുന്ന കമിതാക്കളായും മാറ്റി. പാഷാണം ഷാജിയെ രാഷ്‍ട്രീയക്കാരനായി മാറ്റി. രാജിനി ചാണ്ടിയെയും രേഷ്‍മയെയും ഹോസ്റ്റല്‍ നടത്തിപ്പുകാരിയായി മാറ്റി. പരീക്കുട്ടിയെയും മഞ്ജു പത്രോസിനെയും തടവ് ചാടിക്കടന്ന കള്ളൻമാരായും മാറ്റി. ഓരോരുത്തരും രസകരമായി ടാസ്‍ക് കൊണ്ടുപോയി. കൊലപാതകം നടത്താൻ സുരേഷ്‍ കൃഷ്‍ണനെയും ഫുക്രുവിനെയും ആയിരുന്നു ബിഗ് ബോസ് ചുമതലപ്പെടുത്തിയത്. എങ്ങനെയാണ് ടാസ്‍ക്കില്‍ കൊല്ലേണ്ടതെന്നും പറഞ്ഞു കൊടുത്തു. എന്നാല്‍ ആ മാര്‍ഗ്ഗം പൂര്‍ത്തിയാക്കാൻ സുരേഷ് കൃഷ്‍ണനും ഫുക്രുവിനും കഴിഞ്ഞില്ല. പക്ഷേ പാഷാണം ഷാജി കൊല്ലപ്പെടുകയും ചെയ്‍തു. ആരായിരിക്കും പാഷാണം ഷാജിയെ കൊന്നത്. ഉദ്വേഗജനകമായ രംഗങ്ങളായിരുന്നു ബിഗ് ബോസ്സില്‍. ഇന്നത്തെ ടാസ്‍ക് അവസാനിക്കുകയും നാളെ തുടരുകയും ചെയ്യുമെന്ന് ബിഗ് ബോസ് പറഞ്ഞതോടെ ഇന്നത്തെ ഭാഗം അവസാനിച്ചു.