ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് അപ്രതീക്ഷിതമായ പടിയിറക്കമായിരുന്നു രജിത് കുമാറിന്റേത്. ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രജിത്. അതിന് തെളിവാണ് പുറത്തുപോയ മറ്റുള്ളവരെ കുറിച്ചൊന്നുമില്ലാത്ത ചര്‍ച്ച രജിത്തിനെ കുറിച്ച് വീട്ടില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. ടാസ്‌കുകള്‍ക്കിടയിലും അല്ലാത്തപ്പോഴും ഒരേപോലെ രജിത് വീട്ടിനുള്ളില്‍ ചര്‍ച്ചയായി തുടരുകയാണ്.

ഇപ്പോഴിതാ സുജോയും രഘുവും തമ്മിലാണ് സംസാരം. പറയുന്നത് ദയെ കുറിച്ചാണ്.  ദയച്ചേച്ചിയുടെ ബോഡീഗാര്‍ഡ് പണി ഇപ്പോള്‍ ഫുക്രു ഏറ്റെടുത്തിരിക്കുകയാണ്. നമ്മള്‍ ആരെങ്കിലും ഈ ആഴ്ച പോയാല്‍ അവന് ദയച്ചേച്ചിയെ വച്ച് രക്ഷപ്പെടാമല്ലോ എന്നായിരുന്നു രഘു പറഞ്ഞത്. ശരിവച്ച സുജോ, ഒരു ബ്രോയിലര് കോഴിയെ പോലെ ചേച്ചിയെ വളര്‍ത്തുകയാണെന്ന് പറഞ്ഞു. 

ആര്യയടക്കമുള്ളവര്‍ക്ക് എന്ത് സ്‌നേഹമാണെന്നോ ദയ ചേച്ചിയോട് ഇപ്പോള്‍ എന്നും പരിഹസിച്ചുകൊണ്ട് സുജോ പറഞ്ഞു. കണ്ണില്‍ മുളക് തേച്ച സംഭവത്തെ കുറിച്ച് പറഞ്ഞ കാര്യവും ദയ പറഞ്ഞു. എന്താണ് അയാള്‍ കാണിച്ചത് അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല, അങ്ങനെ പറഞ്ഞ ദയ രജിത് കുമാറിനെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് ബിഗ് ബോസ് പറഞ്ഞതിന് ആ സെക്കന്റില്‍ എന്തൊരു കരച്ചിലായിരുന്നുവെന്നും സുജോ പറഞ്ഞു. 

ഇവിടെ നിന്ന് അങ്ങോട്ട് നോക്കിയിരിക്കുന്നു, ടീ ഷര്‍ട്ടെടുത്ത് കയ്യില്‍ വയ്ക്കുന്നു അങ്ങനെ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന്  സുജോ പറഞ്ഞു. തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് രഘുവും വിശദീകരിച്ചു. ഇന്ന് ഞാന്‍ പുറത്തേക്ക് പോകുമ്‌പോ എയര്‍പ്പോര്‍ട്ടില്‍ വച്ച് മാഷെ കാണാമല്ലോയെന്ന്, മൂപ്പത്തി വിചാരിച്ചത് ശനിയാഴ്ചയും വോട്ടിങ്ങുണ്ടെന്നാണ്. മാഷിനെ കുറിച്ച് പറഞ്ഞാല്‍ വോട്ടുകിട്ടുമെന്നും കരുതിയാണ് അങ്ങനെ പറഞ്ഞതെന്നും രഘു പറഞ്ഞു.