എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട് രഘുവും ആര്യയും ഇരുവരുടെയും എവിക്ഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിച്ചായിരുന്നു രക്ഷപ്പെടല്‍. ആര്യയെ നോമിനേറ്റ് ചെയ്തതില്‍ ഒന്ന് അമൃതയും അഭിരാമിയും ആയിരുന്നു. ആര്യയെ രണ്ടാമത് രജിത്തും നോമിനേറ്റ് ചെയ്തു. രഘുവിനെ വീണയും ഷാജിയും നോമിനേറ്റ് ചെയ്തു. എന്നാല്‍ എല്ലാം കഴിഞ്ഞ ശേഷം ബിഗ് ബോസ് കാര്‍ഡ് ഉപയോഗിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇരുവരും ഉപയോഗിക്കുകയായിരുന്നു. ആദ്യത്തെ ആഴ്ച തന്നെ സഹോദരിമാര്‍ എലിമിനേഷനിലേക്കെത്തിയപ്പോള്‍ ആദ്യമായി രജിത് എവിക്ഷന് പുറത്തായി.

ബിഗ് ബോസ് എവിക്ഷന് നോമിനേറ്റ് ചെയ്യപ്പെട്ടത് ഏഴുപേരായിരുന്നു. തിരിച്ചെത്തിയ ദയ, എലീന, രേഷ്മ എന്നിവരെ ഇത്തവണ നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. അഭിരാമിയും അമൃതയും നോമിനറ്റ്  ചെയ്തത് ആര്യയെയും പാഷാണം ഷാജിയേയും. ആര്യ ഞങ്ങള്‍ക്കെതിരെ കുത്തുന്ന തരത്തില്‍ പലപ്പോഴും സംസാരിച്ചു. ഞാന്‍ കണ്‍ഫഷന്‍ റൂമില്‍ ആയിരുന്നപ്പോള്‍ അഭിരാമയില്‍ നിന്ന് സ്വര്‍ണം നിന്ന് തട്ടപ്പറിക്കാന്‍ ശ്രമിച്ചു. 

ഗെയിമെന്ന രീതിയില്‍ എന്തും സംസാരിക്കാമെന്ന് പറയാമെങ്കിലും, രണ്ട് സ്ത്രീകളും സഹോദരിമാരുമായ ഞങ്ങളെ ഒരു വേശ്യയെന്ന തരത്തില്‍ ചിത്രീകരിച്ചു. പറയണമെന്ന് കരുതിയിരുന്നെങ്കിലും വയ്യാണ്ട് പുറത്തുപോയതുകൊണ്ടാണ് പറ്റാതിരുന്നത്. ഇരുവരും ഫേക്കാണെന്നും അവര്‍ പറ‍ഞ്ഞു.

ആര്യ ആദ്യം നോമിനേറ്റ് ചെയ്തത് സുജോയെ ആയിരുന്നു. ഗെയിം കളിക്കാനല്ലാതെ ഇമേജ് നന്നാക്കാന്‍ വന്ന ആളായതുകൊണ്ടാണെന്നാണ് കാരണമായി പറഞ്ഞത്. അമൃതയെയും അഭിരാമിയെയുമാണ് രണ്ടാമതായി ആര്യ നോമിനേറ്റ് ചെയ്തത്. കാര്യങ്ങള്‍ വീടിനകത്ത് എത്തി മനസിലാക്കാതെ, ആരെങ്കിലും നല്ല രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിച്ച് വന്നു. ഗെയിമില്‍ അവര്‍ ഞങ്ങളെ പറ്റിച്ചുവെന്നും ആര്യ കാര്യം പറ‍ഞ്ഞു.

പാഷാണം ഷാജിയെ ആണ് രജിത് ആദ്യമായി നോമിനേറ്റ് ചെയ്തത്. പലപ്പോഴും തന്നെ ഒറ്റപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്ന ആളാണ് ഷാജിയെന്നും, ക്യാപ്റ്റനായതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും രജിത് കാരണമായി പറഞ്ഞു. രണ്ടാമത് ആര്യയെയായണ് രജിത് നോമിനേറ്റ് ചെയ്തത്. അനീതിയായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പക്ഷപാതം കാണിക്കുകയും ചെയ്തുവെന്ന് 

രഘു ഒന്നാമതായി നോമിനേറ്റ് ചെയ്തത് പാഷാണം ഷാജിയായിരുന്നു. സ്ത്രീകള്‍ ഉറക്കെ സംസാരിച്ചാല്‍ ഷാജിക്കിഷ്ടമല്ല, പരിഷ്കൃതമായ സമൂഹത്തിന്‍റെ കണ്ണാടിയെന്ന നിലയില്‍ ബിഗ് ബോസിനെ കാണുമ്പോല്‍ അങ്ങനെ ഒരാള്‍ ബിഗ് ബോസിന് വേണ്ട.  രണ്ടാമത് നോമിനേറ്റ് ചെയ്തത് വീണയെയായിരുന്നു.  മനുഷ്യനെന്ന രീതിയില്‍ വികാരമില്ലാതെ ഷാജിയെ തള്ളിയിട്ടു, ഭാവിയില്‍ എന്‍റെ ആരോഗ്യം കൂടി നോക്കി സുഹൃത്തുകൂടിയായ വീണയെ നോമിനേറ്റ് ചെയ്യുന്നുവെന്ന് രഘു പറഞ്ഞു.

ഷാജി ആദ്യം നോമിനേറ്റ് ചെയ്തത് രഘുവിനെയായിരുന്നു. ഫേക്കാണെന്നായിരുന്നു കാരണം പറഞ്ഞത്. അലസാന്‍ഡ്രയെയും ഷാജി നോമിനേറ്റ് ചെയ്തു. ഇരുവരും ഗെയിമില്‍ കളിക്കാന്‍ തയ്യാറായില്ലെന്ന് ഷാജി പറഞ്ഞു. സുജോ പറഞ്ഞ ആദ്യ പേര് പാഷാണം ഷാജിയുടെതായിരുന്നു. കൂടുതല്‍ അധികാരമെടുത്ത് ഷാജി സംസാരിക്കുന്നുവെന്നും, ഞാന്‍ തിരിച്ചെത്തിയപ്പോള്‍ പറഞ്ഞ കഥ അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും അത് ഫേക്കാണെന്നും സുജോ പറഞ്ഞു. വയ്യാത്ത ആളെന്ന പരിഗണന കൂടി കാണിക്കാതെ രജിത്തിനെ ആക്രമിച്ചുവെന്നതായിരുന്നു പ്രധാന കാരണമായി പറഞ്ഞത്.

വീണ നോമിനേറ്റ് ചെയ്തത് രഘുവിനെയായിരുന്നു, പുറത്തുപോയി വന്നപ്പോള്‍ പിന്തുണ കണ്ട് രജിത്തിനൊപ്പം നില്‍ക്കുകയാണെന്നും വീണ പറഞ്ഞു. അലസാന്‍ഡ്ര മൊത്തത്തില്‍ ഫേക്കായി തോന്നുകയാണ്. തിരിച്ചെത്തിയപ്പോള്‍ വല്ലാതെ മാറിയിരിക്കുന്നുവെന്നും വീണ പറ‍ഞ്ഞു.

ഫുക്രുവിന്‍റെ നോമിനേഷന്‍ ആദ്യത്തേത് സുജോ ആയിരുന്നു. പുറത്തുപോയ ശേഷമുള്ള കഥകള്‍ എന്നോട് വന്ന് പറഞ്ഞു. അത് ശരിയില്ല. എല്ലാവരെയും പറ്റിച്ചാണ് സുജോ ഗെയിം കളിക്കുന്നത്. അമൃതയെയും അഭിരാമിയെയുമായിരുന്നു രണ്ടാമതായി ഫുക്രു നോമിനേറ്റ് ചെയ്തത്. രജിത്തിനൊപ്പം മാത്രം നിന്ന് ഞങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലേക്ക്  പോയെന്നും ഫുക്രു പറഞ്ഞു. അവരു വന്ന ശേഷമാണ് ഇവിടെ ടീമുണ്ടായത്. അത് ഗെയിമാണെങ്കിലും ഇഷ്ടമല്ലെന്ന് ഫുക്രു.

അമൃതയെയും അഭിരാമിയെയുമായിരുന്നു സാന്‍ഡ്ര നോമിനേറ്റ് ചെയ്തത്. അഭിരാമി നല്ല ക്യാരക്ടറാണെന്നും അമൃത കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അലസാന്‍ഡ്ര പറഞ്ഞു. രണ്ടാമതായി ഷാജിയെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. കാരണമായി പറഞ്ഞത് ഷാജി പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു. ആദ്യമായാണ് രജിത് കുമാര്‍ നോമിനേറ്റ് ചെയ്യപ്പെടാതിരിക്കുന്നത്.

എവിക്ഷന്‍ പട്ടിക

ഷാജി
സുജോ
വീണ
അലസാന്‍ഡ്ര
അമൃത, അഭിരാമി