Asianet News MalayalamAsianet News Malayalam

'അന്നേരം മുഖത്ത് വില്ലൻ ലുക്കായിരുന്നു', രജിത് മുളക് തേച്ചത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് രഘു

രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത് എന്തുകൊണ്ടാകാം എന്ന് രഘു വിശദീകരിക്കുന്നു.

Raghu in bigg boss
Author
Chennai, First Published Mar 12, 2020, 12:59 AM IST

ബിഗ് ബോസ് വീട്ടില്‍ ഇതുവരെ നടക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു ബിഗ് ബോസ്സില്‍ അവിചാരിത സംഭവങ്ങള്‍ നടന്നത്. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ ബിഗ് ബോസ് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുകയും ചെയ്‍തു. രജിത് അങ്ങനെ ചെയ്‍തത് എന്തിന് എന്നായിരുന്നു ഇന്ന് ബിഗ് ബോസ്സില്‍ ചര്‍ച്ച.

സ്‍കൂളും കുട്ടികളുമായിരുന്നു കഴിഞ്ഞ ദിവസത്തെ ടാസ്‍ക്. ആര്യ പ്രധാന അധ്യാപികയായി. ഫുക്രു പൊളിറ്റിക്സ് അധ്യാപകനായി. സുജോ മോറല്‍ സയൻസ് അധ്യാപകനായി. ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായി ദയാ അശ്വതിയും എത്തി. മറ്റുള്ളവര്‍ വികൃതികളായ കുട്ടികളും. ക്ലാസ് നടക്കുന്നതിനിടെയായിരുന്നു രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത്. രേഷ്‍മയെ ചികിത്സയ്‍ക്കായി കൊണ്ടുപോകുകയും രജിത്തിനെ തല്‍ക്കാലികമായി പുറത്താക്കുകയും ചെയ്‍തു. രജിത് ചെയ്‍തത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തത് ആണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇന്നും രജിത് ചെയ്‍ത പ്രവൃത്തിയെ കുറിച്ചായിരുന്നു ബിഗ് ബോസ്സിലെ ചര്‍ച്ച. രജിത് ചെയ്‍തത് ന്യായീകരിക്കാനാവുന്ന പ്രവര്‍ത്തിയല്ലെന്ന് രഘു പറഞ്ഞു.

സുജോയുമായി രഘു രജിത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ആ രംഗം കണ്ടാല്‍ നിനക്കും ദേഷ്യം വരുമെന്ന് രഘു സുജോയോട് പറഞ്ഞു. തേച്ചു കഴിഞ്ഞപ്പോള്‍ രജിത്തിന്റെ മുഖത്ത് വില്ലൻ ലുക്ക് ആയിരുന്നുവെന്നും രഘു പറഞ്ഞു. എന്ത് നെഗറ്റീവ് ആയിരുന്നു. ഞാൻ പറയാതിരുന്നതാണ്. രജിത് വിശദീകരണവും നല്‍കി. എന്നെ കള്ളനെന്ന് വിളിച്ചു. അങ്ങനെയൊരു ഉദ്ദേശത്തില്‍ അല്ല രജിത് മുളക് എടുത്തത്. അവിടെ നിന്ന് അങ്ങനെയൊരു ഉദ്ദേശം വന്നെന്നും രഘു പറഞ്ഞു. പെട്ടെന്ന് ചെയ്‍തത് അല്ല. പുറത്ത് പറയാൻ പറ്റില്ലെന്നും രഘു പറഞ്ഞു. രേഷ്‍മ പറഞ്ഞത് അവള്‍ കഴിഞ്ഞ ദിവസം രജിത് കുമാറിനോട് എല്ലാം പറഞ്ഞിരുന്നുവെന്നാണ്. സ്വാഭാവികമായും അത് ഒരാളുടെ ഉപബോധ മനസ്സില്‍ ഉണ്ടാകും. അത് എല്ലാവര്‍ക്കും അറിയാമായിരിക്കും. രേഷ്‍മ എല്ലാം അയാളോട് പറഞ്ഞിട്ടുണ്ട്. അവള്‍ റിയല്‍ ആയിട്ട് പറഞ്ഞതാണ്. അവളുടെ പേടി. കണ്ണ് പോയി എന്ന് അവള്‍ വിശ്വസിച്ചിരുന്നു. ഞാൻ വിളിച്ചപ്പോഴും അവള്‍ പറഞ്ഞിരുന്നു. അറിയില്ല, ചുറ്റും ഇരുട്ടാണ് എന്ന്. ഇത് കേട്ടിട്ടും, നമുക്ക് പറയാനെ പറ്റൂവെന്നും രഘു ശബ്‍ദം താഴ്‍ത്തി പറഞ്ഞു. ആക്ച്വലി പുള്ളിയുടെ ഭാഗത്ത് ഒരു ന്യായവുമില്ല. ഒരു ന്യായവുമില്ല, കാരണം എന്തെന്ന് അറിയുമോ നീ ആ സീൻ കണ്ടാല്‍ ഞാൻ പ്രതികരിക്കുന്നതുപോലെയല്ല പ്രതികരിക്കുക. പിടിച്ചുനിര്‍ത്തിയിട്ട് ഒറ്റ തേക്കലാ. ലോസ്റ്റ് ആകാൻ ഒന്നും ഉണ്ടായിട്ടില്ല. ഒരു തര്‍ക്കമോ എന്നും രഘു പറഞ്ഞു. മാനസിക പ്രശ്‍നമാണ് എന്ന തരത്തില്‍ തലയ്‍ക്കു ചുറ്റും രഘു വിരല്‍ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്‍തു.

പുള്ളി അല്ല, അത് രജിത്തേട്ടൻ അല്ലെന്നും രഘു പറഞ്ഞു. എന്തുപറഞ്ഞാലും. കാരണം അയാള്‍ എന്ത് വ്യക്തിത്വവുമാകട്ടെ, അയാള്‍ അത് ചെയ്യില്ല. അയാള്‍ക്ക് ഒരാളെയും ദ്രോഹിക്കാൻ ആകില്ല. അയാള്‍ ദ്രോഹിക്കുന്ന ആളല്ല. ചൊറിച്ചില്‍ മാത്രമുള്ള ആളാണ്. അയാള്‍ക്ക് അത് മാത്രമേ അറിയുള്ളു. എന്താണ് അത്, എന്താ ഇത് എന്നൊക്കെയേ ഉള്ളു. ഒരിക്കലും ഫിസിക്കലി പോലും പിടിക്കില്ല. പുള്ളി തിരിച്ചുവരില്ലെന്നും രഘു പറഞ്ഞു. പുള്ളിക്ക് തിരിച്ചുവരാൻ പറ്റില്ല. ഇത് വേറെ ലെവല്‍ പോകുമെന്നും രഘു പറഞ്ഞു. ഭായി പറയാൻ പറ്റാത്തതിലേ സങ്കടമുള്ളൂവെന്ന് രഘു പറഞ്ഞു.  പുള്ളി ആവശ്യപ്പെട്ടിട്ടാണ് പോയത് എന്നും രഘു പറഞ്ഞു. കൊന്നാലും ഉള്ളില്‍ പോകില്ല എന്ന് പുള്ളി പറഞ്ഞിട്ടുണ്ടാകും. പുള്ളിക്ക് മറ്റുള്ളവരെ മാത്രമല്ല നമ്മളെയും ഫേസ്‍ ചെയ്യണം. പിള്ളേരോട് താൻ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത് എന്താ. വീണ്ടും രഘു തലയ്‍ക്കും ചുറ്റും വിരല്‍ കൊണ്ട് ആംഗ്യം കാണിച്ചു. അയാള്‍ ഒരിക്കലും മണ്ടത്തരം കാണിക്കില്ല. രജിത് ബുദ്ധിജീവിയാണ്. അവരുടേതായ ന്യായീകരണം എല്ലാത്തിനും ഉണ്ടാകുമെന്നും രഘു പറഞ്ഞു.

രജിത്ത് ഉറങ്ങിയില്ലെങ്കില്‍ ഇപ്പോഴും രേഷ്‍മയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാകും എന്നും രഘു പറഞ്ഞു. പുള്ളി പുറത്തെ കാര്യമോ ഇവിടത്തെ കാര്യമോ ഒന്നും ആയിരിക്കില്ല ചിന്തിക്കുന്നത്. ഞാൻ എങ്ങനെ അത് ചെയ്‍തത് എന്നായിരിക്കും പുള്ളി ചിന്തിക്കുന്നത്. കാരണം പുള്ളിയല്ല അത് ചെയ്‍തത്. കാരണം സംഭവം നടക്കുന്നതിനു പത്ത് സെക്കൻഡ് മുമ്പേ പുള്ളി തന്നെ അവിടെ പരിചയപ്പെടുത്തി. ഞാൻ സത്യസന്ധനാണ്, എന്നിട്ടും എന്നെ കള്ളനെന്ന് വിളിച്ചുവെന്നാണ് പുള്ളി പറഞ്ഞത്. ഞാൻ പഠിക്കുന്ന കുട്ടിയാണ്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിയാണ് എന്നൊക്കെ പുള്ളി പറഞ്ഞു. പക്ഷേ പുള്ളി ആ വാചകം ആവര്‍ത്തിച്ചു. എന്നെ കള്ളനെന്ന് വിളിച്ചുവെന്ന വാചകം. പുള്ളി ചിലപ്പോള്‍ അതിനോട് മുമ്പും പ്രതികരിച്ചിട്ടുണ്ടാകും. പുള്ളി ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കുകയാണ്. അടുത്തേയ്‍ക്ക് വിളിച്ചാണ് അത് ചെയ്‍തത്. പുള്ളി അത് കഴിഞ്ഞിട്ട് നിലവിളിച്ച് കരയുകയാണ്.  ഒരു എക്സ്പ്രഷനില്ലേ ഇങ്ങനെയെന്ന് രഘു പറഞ്ഞു. രജിത് നില്‍ക്കുന്നത് പോലെ രഘു കാണിക്കുകയായിരുന്നു. ഉണ്ടാക്കിയ ഇമേജ് മുഴുവൻ തകര്‍ന്നടിഞ്ഞുവെന്നും രഘു പറഞ്ഞു. എഴുതാൻ ആയിരക്കണക്കിന് ആള്‍ക്കാര്‍ ഉണ്ട്. അവര്‍ നമ്മള്‍ കാണിക്കുന്ന ഡിപ്ലോമസിയൊന്നും കാണിക്കില്ലെന്നും രഘു പറഞ്ഞു.

Follow Us:
Download App:
  • android
  • ios