ബിഗ് ബോസ്സില്‍ സംഘര്‍ഷഭരിതമായ രംഗങ്ങളാണ് ഏറ്റവും ഒടുവിലത്തെ ഭാഗങ്ങളില്‍. ഓരോ മത്സരാര്‍ഥിയും അവരവരുടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നു. അതിനിടയിലാണ് ചിലര്‍ ബിഗ് ബോസ്സില്‍ നിന്ന് പോകുകയും ജസ്‍ല മാടശ്ശേരിയും ദയ അശ്വതിയും വരികയും ചെയ്‍തത്. ആദ്യ ഭാഗങ്ങളില്‍ ബിഗ് ബോസ്സില്‍ ചര്‍ച്ചയായ രജിത് കുമാറിനോട് ആണ് ജസ്‍ല മാടശ്ശേരി കൊമ്പുകോര്‍ക്കുന്നത്. രജിത് കുമാറിനെ വിടാതെ പിന്തുടരുമെന്നും ജസ്‍ല മാടശ്ശേരി ഒരു തര്‍ക്കത്തിനൊടുവില്‍ പറയുന്നു.

ബിഗ് ബോസ്സിലെ ചില മത്സരങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച. ഇനി താൻ പെണ്ണിന്റെ മേയ്‍ക്ക് അപ്പ് അണിയാൻ പോകുന്നുവെന്നു രജിത് കുമാര്‍ പറഞ്ഞു. ഓരോ ദിവസവും അങ്ങനെ ഓരോ ആള്‍ എന്നും രജിത് കുമാര്‍ പറഞ്ഞു. അങ്ങനെയാകുമ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ എന്തു ചെയ്യുമെന്ന് ജസ്‍ല ചോദിച്ചു. അതിന് ഇവിടെ എല്ലാവരും ആണുങ്ങള്‍ ആയിക്കഴിഞ്ഞല്ലോ, കൈലിയും ഷര്‍ട്ടുമൊക്കെ ഇട്ടല്ലോയെന്ന് രജിത് കുമാര്‍ ചോദിച്ചു. കൈലിയും ഷര്‍ട്ടുമിട്ടാല്‍ ആണാകുമോയെന്ന് ജസ്‍ല തിരിച്ചുചോദിച്ചു.  അധികം ഡയലോഗ് അടിക്കേണ്ട ഇയാളെ കണ്ടാല്‍ ആണായെന്ന് തോന്നുമോയെന്ന് പ്രദീപ് ചന്ദ്രനെ ചൂണ്ടി രജിത് കുമാര്‍ ചോദിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് ഡയലോഗ് അടിക്കാം, ഞങ്ങള്‍ക്ക് പറ്റില്ല അത് എന്താ സാധനമെന്ന് ജസ്‍ല തിരിച്ചുചോദിച്ചു. അയാളേതാണോ എന്ന് അയാള്‍ പറയട്ടെ അത് ഞങ്ങള്‍ അംഗീകരിക്കുമെന്നും  ജസ്‍ല പറഞ്ഞു. കൈലിയും ഷര്‍ട്ടും ആണുങ്ങളേ ഇടുകയുള്ളൂ പെണ്ണുങ്ങള്‍ ഇടില്ലേ എന്നും ജസ്‍ല ചോദിച്ചു. ഇടുമല്ലോ വയലിലും ഒക്കെ ജോലിക്ക് പോകുന്ന എത്രയോ സ്‍ത്രീകള്‍ കൈലിയും ഷര്‍ട്ടുമിടുന്നുണ്ട് എന്ന് രജിത് കുമാര്‍ പറഞ്ഞു. അതിനൊരു കുഴപ്പവുമില്ല എന്നും രജിത് കുമാര്‍ പറഞ്ഞു. പിന്നെ എന്താ ഇവിടെ എല്ലാവരും ആണായിക്കഴിഞ്ഞുവെന്ന് പറഞ്ഞതെന്ന് ജെസ്‍ല ചോദിച്ചു.  ഇവിടെ സ്‍ത്രീ കഥാപാത്രങ്ങള്‍ ഒരു ദിവസം മുണ്ടും ഷര്‍ട്ടുമിട്ട് നടന്നു, ആണിന്റെ രീതിയില്‍ വസ്‍ത്രമിട്ടു എന്ന് രജിത് കുമാര്‍ പറഞ്ഞു. മുണ്ടും ഷര്‍ട്ടുമിടുന്നവര്‍ എല്ലാവരും ആണാകുമോയെന്ന് ജസ്‍ല ചോദിച്ചു. ഇല്ല  നിങ്ങള്‍ക്ക് മനസ്സിലാക്കി തരാൻ പറ്റുമോയെന്ന് എനിക്ക് തോന്നുന്നില്ല എന്ന് രജിത് കുമാറും പറഞ്ഞു. ചില ചര്‍ച്ചകള്‍ വെറുതെയാണെന്നും പറഞ്ഞു. നിങ്ങള്‍ പറയുന്ന സ്‍ത്രീവിരുദ്ധത എല്ലാവരും അംഗീകരിക്കണം, നമ്മള്‍ പറയുന്നത് കേള്‍ക്കില്ല എന്നും ജസ്‍ല പറഞ്ഞു. നീ അംഗീകരിക്കണ്ട മോളെ എന്ന് രജിത് കുമാറും പറഞ്ഞു. രജിത് കുമാര്‍ പറയുന്നത് ബയോളജി അല്ലെന്നും തെറ്റായ ശാസ്‍ത്രമാണെന്നും ജസ്‍ല പറഞ്ഞു. രജിത് കുമാറിനോട് പറഞ്ഞ് മടുത്തവരാണ് ബാക്കിയുള്ളവര്‍ എന്ന് പ്രദീപ് ചന്ദ്രൻ പറഞ്ഞു.  ഇനി അയാളെ ഞാൻ ഒറ്റയ്‍ക്ക് വിടുന്നില്ലെന്ന് പറഞ്ഞ് ജസ്‍ല വീണ്ടും രജിത് കുമാറുമായി ചര്‍ച്ച നടത്തുകയും വാക് തര്‍ക്കത്തിലേക്ക് എത്തുകയുമായിരുന്നു.