ബിഗ് ബോസില്‍ ഇപ്പോള്‍ പണ്ട് നടന്ന കാര്യങ്ങളും കുറ്റങ്ങളുമാണ് വിഷയം. കോടതി ടാസ്‌കിന്റെ ഭാഗമായി മറ്റ് മത്സരാര്‍ഥികളുടെ തെറ്റ് കണ്ടെത്തി കോടതിയില്‍ കേസ് കൊടുക്കുകയാണ് മത്സരാര്‍ഥികള്‍. പിന്നാലെ വാദവും വിധിയുമെല്ലാം നടക്കുകയാണ്. ഇതിന്റെ ഭാഗമായി പാഷാണം ഷാജി അമൃതയോടും അഭിരാമിയോടും മാപ്പ് പറയുകയും ചെയ്തു. മറ്റു പല കേസുകളും സാധാരണ കോടതിയുമായി താരതമ്യം ചെയ്യാനാകാത്ത തരത്തില്‍ അവസാനിക്കുകയും ചെയ്തു.

കോടതി ടാസ്‌കിന്റെ ഭാഗമായി ഇതിന് മുമ്പ് നടന്ന ടാസ്‌കില്‍ ടീം ലീഡര്‍ രജിത് തന്നെയെന്ന് ഷാജി സമ്മതിച്ചതിനെ കുറിച്ച് രജിത് സംസാരിക്കുകയാണ്. ഒരു സംഘം ആളുകള്‍ എത്തിയ ശേഷം തനിച്ചുള്ള സംസാരം വളരെ കുറവായിരുന്നു. അവിടെയും ഇവിടെയും ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്ന രജിത് ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ഒറ്റയ്ക്ക് സംസാരിക്കുകയാണ്. കാള്‍ സെന്റര്‍ ടാസ്‌കിനെക്കുറിച്ചാണ് രജിത് പറയുന്നത്. അന്ന് വീണയാണ് ലിപ്സ്റ്റിക് കഥ പറഞ്ഞത്. എന്നിട്ട് കുറ്റം എനിക്കായി.

ആ ഗ്രൂപ്പിന് വേണ്ടി അന്ന് ടാസ്‌കില്‍ മത്സരിച്ച് പോയിന്റ് നേടിയ ക്യാപ്റ്റനെ കറിവേപ്പില പോലെ വെളിയിലാക്കി. ഗ്രൂപ്പിന് വേണ്ടി പോയിന്റ് നേടിയ ക്യാപ്റ്റനെ ചവിട്ടി വെളിയിലാക്കി. അതിലെ വാക്കും പിടിച്ച് എന്നെ അവരെല്ലാം എന്ത് മാത്രം ഇന്‍സള്‍ട്ട് ചെയ്‌തെന്നും രജിത് പറയുന്നു. വീണ തന്നെ അവര്‍ പറഞ്ഞുനടന്ന കാര്യത്തെക്കുറിച്ചുള്ള സത്യം തെളിയിച്ചുവെന്നും രജിത് പറയുന്നു. 

അന്നത്തെ ടാസ്കില്‍ പോയിന്‍റ് നേടിയിട്ടും ക്യാപ്റ്റന്‍സി ടാസികിലേക്ക് മത്സരിക്കാന്‍ രജിത്തിനെ തെരഞ്ഞെടുത്തിരുന്നില്ല. സ്വന്തം ഗ്രൂപ്പിലുള്ളവര്‍ തന്നെ പിന്തുണ നല്‍കാതിരുന്നതോടെ വോട്ടിങ്ങിലൂടെ ആയിരുന്നു ഷാജിയും ദയയും പ്രദീപും ക്യാപ്റ്റന്‍സി ടാസികിലെത്തിയത്. ഇപ്പോഴിതാ സത്യം പുറത്തുവന്നിരിക്കുകയാണ് എന്നതാണ് രജിത്തിന്‍റെ തനിച്ചുള്ള സംസാരത്തിന്‍റെ ധ്വനി. അത് അനീതിയാണെന്ന് പറഞ്ഞപ്പോള്‍ വലിയ തര്‍ക്കങ്ങള്‍ക്കും.