മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് രസകരവും കൌതുകരവുമായ രംഗങ്ങള്‍ കൊണ്ട് മുന്നേറുകയാണ്. ബിഗ് ബോസ്സിലെ സംസാരങ്ങളും രംഗങ്ങളും മികച്ചതാക്കാൻ ഓരോ മത്സരാര്‍ഥികളും ശ്രമിക്കുന്നു. അതിനിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുമ്പോഴും രജിത് കുമാറിന്റെ രീതികളാണ് കുറച്ചധികം പേരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നത്. സ്വന്തം അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന രജിത് കുമാറിന്റെ രീതിയിലാണ് പലര്‍ക്കും പിടിക്കാത്തത്. അതേസമയം എല്ലാവരുടെയും പൊതു വില്ലൻ താനാണ് എന്ന് രജിത് കുമാറും മനസ്സിലാക്കുന്നു.

മറ്റുള്ളവരില്‍ നിന്ന് മാറി സ്വയം സംസാരിക്കുന്ന പതിവുണ്ട് രജിത് കുമാറിന്. ഇന്നത്തെ ഭാഗത്തിലും രജിത് കുമാര്‍ സ്വയം സംസാരിക്കുന്നുണ്ട്. എല്ലാവര്‍ക്കും അഹങ്കാരമാണ് എന്ന് രജിത് കുമാര്‍ സ്വയം പറയുന്നു. പട്ടിണി കിടക്കുമ്പോള്‍ എല്ലാവരും മനസ്സിലാക്കിക്കോളും. അഹങ്കാരം കുറയും. അപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം. ഇപ്പോള്‍ അഹങ്കാരം ഉള്ളപ്പോള്‍ ചാടിക്കടിക്കും. ഞാനാണ് ഇപ്പോള്‍ പ്രധാന എതിരാളി. എന്നെ പുറത്താക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്. ഞാനാണ് പൊതു വില്ലൻ. അതുകൊണ്ട് ഞാൻ പ്രതിരോധിച്ചു നിന്നേ പറ്റൂ. അപ്പോള്‍ ഇവരുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് ഞാൻ തെളിയിച്ചുകൊടുക്കും. അതിന് ഞാൻ നിന്നേ പറ്റൂ- രജിത് കുമാര്‍ സ്വയം പറയുന്നു.