ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ശേഷമുള്ള സൂരജിന്‍റെ പ്രതികരണങ്ങള്‍ ഏറെ രസകരമാണ്. ബിഗ് ബോസ്സില്‍ ആര്‍ട്ടിസ്റ്റ് ബെല്‍റ്റ് ഉണ്ടെന്ന് സൂരജ് പറയുന്നു. സാജു, വീണ, മഞ്ജു, ആര്യ എന്നിവര്‍ സിനിമ, സീരിയല്‍, സ്‌കിറ്റ് ഒക്കെ ചെയ്‍ത് തിളങ്ങി നില്‍ക്കുന്ന പരിചയക്കാരാണ്. അതുകൊണ്ട് അവര്‍ ഒറ്റക്കെട്ടാണെന്നും സൂരജ് പറയുന്നു. ഇത്തവണത്തെ എവിക്ഷനില്‍ സൂരജും ജസ്‍ലയും പുറത്തായിരുന്നു.

രജിത്തിന്റെ ആശയത്തോട് എതിരിട്ടില്ല.  അദ്ദേഹത്തിനോടുള്ള വെറുപ്പ് വലുതാക്കാനാണ് ആര്യയടക്കമുള്ളവര്‍ ശ്രമിച്ചതെന്നും സൂരജ് പറയുന്നു. വൈല്‍ഡ് കാര്‍ഡ് എൻട്രി വഴിയായിരുന്നു സൂരജ് ബിഗ് ബോസ്സില്‍ എത്തിയത്. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സൂരജ് ബിഗ് ബോസ്സിലുണ്ടായത്. ഒരു എവിക്ഷൻ ഘട്ടത്തില്‍ സൂരജ് നേരിട്ട് നാമനിര്‍ദ്ദേശം സ്വയം ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. ബിഗ് ബോസ്സില്‍ വന്നതുകൊണ്ട് തന്റെ ജീവിതചര്യ മാറിയതിനെ കുറിച്ചും സൂരജ് പറഞ്ഞിരുന്നു.

ടോയ്‌ലറ്റ് പ്രശ്‌നമൊക്കെ അതിന് ഉദാഹരണമാണെന്നും സൂരജ് പറയുന്നു. സമൂഹത്തിന്റെ മുന്നിലേക്ക് അവരിതൊക്കെയാണ് കാണിച്ചത്. അദ്ദേഹത്തിനോടുള്ള വെറുപ്പിനെ വലുതാക്കാനാണ് അവര്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങളോട് എതിരിട്ടില്ല. അതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. അദ്ദേഹത്തിന്റെ ദയനീയവസ്ഥയാണ് ജനങ്ങള്‍ കണ്ടത്. അവിടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതുകൊണ്ടാണ് അത് സംഭവിച്ചത്. അതാകാം രജിത്തിന് ഇത്ര പ്രേക്ഷക പിന്തുണ ലഭിച്ചതെന്നും സൂരജ് പറയുന്നു.