Asianet News MalayalamAsianet News Malayalam

'സാബു ആര്‍മി പോസ്റ്റുകള്‍ക്കൊന്നും താന്‍ ഉത്തരവാദിയല്ല' ; സാബുമോന്‍

ബിഗ് ബോസ് രണ്ടാം സീസണ്‍ ചൂടുപിടിക്കുമ്പോള്‍ ഒന്നാം സീസണിലെ വിജയി സാബു മോന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

sabumon fb post about sabu army posts
Author
Thiruvananthapuram, First Published Jan 15, 2020, 10:31 AM IST
  • Facebook
  • Twitter
  • Whatsapp

ബിഗ് ബോസ് രണ്ടാം സീസണ്‍ ചൂടുപിടിക്കുമ്പോള്‍ ഒന്നാം സീസണിലെ വിജയി സാബു മോന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതരത്തിലുളള  സാബു ആര്‍മി പോസ്റ്റുകള്‍ക്കൊന്നും താന്‍  ഉത്തരവാദിയല്ല എന്ന് അദ്ദേഹം പറയുന്നു. 

സാബു  ആര്‍മി ഗ്രൂപ്പുകളിലൂടെ ഷോയിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ പിന്തുണച്ച് കൊണ്ടു ചിലര്‍ പണമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ സാബു ആര്‍മി ഗ്രൂപ്പുകള്‍ തുടങ്ങിയത് താനല്ല , അതിനാല്‍ ഈ ഗ്രൂപ്പുകളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും താന്‍ ഉത്തരവാദിയല്ല എന്നും സാബുമോന്‍ പോസ്റ്റില്‍ കുറിച്ചു. 
 

Follow Us:
Download App:
  • android
  • ios